ബോക്സിംഗ് ഇതിഹാസം മേരി കോം വിവാഹമോചിതയാകുന്നു. തന്റെ 20 വർഷത്തെ ദാമ്പത്യജീവിതമാണ് മേരി അവസാനിപ്പിക്കുന്നത്.
ഭർത്താവ് ഓൻലെർ എന്നറിയപ്പെടുന്ന കരുങ് ഓങ്ക്ലോറുമായി താരം ഏറെ നാളായി വേർപിരിഞ്ഞാണ് താമസിക്കുന്നത്. 2022-ലെ മണിപ്പൂർ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിച്ച ഓൻലെർ പരാജയപ്പെട്ടിരുന്നു.
പ്രചരണത്തിനും മറ്റുമായി മേരികോം മൂന്നു കോടിയോളം രൂപ ചെലവഴിച്ചിരുന്നു. ഓൻലെറിന്റെ തിരഞ്ഞെടുപ്പ് പരാജയം ഇവരുടെ ദാമ്ബത്യത്തില്‍ വിള്ളല്‍ വീഴ്‌ത്തിയെന്നാണ് സൂചന.
അതേസമയം മേരി മറ്റൊരു ബോക്സിംഗ് താരത്തിന്റെ ഭർത്താവും ബിസിനസ് പാർട്ണറുമായ യുവാവമായി ഡേറ്റിംഗിലെന്നാണ് വിവരം. ഇതാണ് ദാമ്ബത്യത്തിലെ പ്രശ്നങ്ങള്‍ക്ക് കാരണമെന്നും ആരോപണങ്ങളുണ്ട്.
മേരി നാലു കുട്ടികളുമായി ഫരീദബാദിലേക്ക് താമസം മാറിയിട്ടുണ്ട്. ഓൻലെർ ഡല്‍ഹിയില്‍ കുടുംബത്തിനൊപ്പമാണ് താമസിക്കുന്നത്. മേരി കോമിന്റെ ഏകദേശ ആസ്തി 33 മുതൽ 42 കോടി രൂപ വരെയാണ്