തൊടുപുഴ: തൊടുപുഴയിലെ ബിജുവിൻറെ കൊലാപതകത്തിൽ നിർണായക തെളിവായി ഒന്നാം പ്രതി ജോമോൻറെ കോൾ റെക്കോഡ്.
കൊലപാതകത്തിനുശേഷം ജോമോൻ പലരെയും ഫോണിൽ വിളിച്ച് വിവരം പറഞ്ഞതിൻറെ കോൾ റെക്കോഡുകളാണ് ലഭിച്ചത്. ‘ദൃശ്യം -4’ നടപ്പാക്കിയെന്നാണ് ജോമോൻ വിളിച്ച് പറഞ്ഞത്.
ജോമോൻറെ ഫോൺ പരിശോധിച്ചതിൽ നിന്നാണ് പൊലീസിന് നിർണായക തെളിവായി കോൾ റെക്കോർഡ് ലഭിച്ചത്.
അതേസമയം, ശബ്ദത്തിൻറെ ആധികാരികത പരിശോധിക്കാൻ പൊലീസ് വോയ്സ് ടെസ്റ്റ് നടത്തും. ജോമോൻ വിളിച്ച ആളുകളുടെയും മൊഴിയെടുക്കും.
ജോമോൻ ഉൾപ്പെടെയുളള പ്രതികൾക്കായി പൊലീസ് വീണ്ടും കസ്റ്റഡി അപേക്ഷ നൽകി.