തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാനു വേണ്ടി കഴിഞ്ഞദിവസം കോടതിയില്‍ ഹാജരായത് കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്‍റ്.
ആര്യാനാട് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്‍റായ ഉവൈസ് ഖാനാണ് പ്രതിക്കു വേണ്ടി നെടുമങ്ങാട് കോടതിയില്‍ ഹാജരായത്.
നെടുമങ്ങാട് കോടതിയിലെ അഭിഭാഷക കൂട്ടായ്മയായ ബാര്‍ അസോസിയേഷന്‍റെ പ്രസിഡന്‍റ് കൂടിയാണ് ഉവൈസ് ഖാന്‍.
എന്തായാലും സംഭവം പാർട്ടിക്കുള്ളിൽ തന്നെ പ്രതിഷേധത്തിന് ഇടയാക്കിയിരിക്കുകയാണ്. സംഭവം പാര്‍ട്ടിക്ക് തീരാകളങ്കമായെന്നും അച്ചടക്കനടപടി സ്വീകരിക്കണമെന്നുമാണ് യൂത്ത് കോണ്‍ഗ്രസിന്‍റെ ആവശ്യം.
എന്നാൽ അഫാനു അഭിഭാഷകനില്ലാത്തതിനാല്‍ ജില്ലാ ജഡ്ജി ചെയര്‍മാനായ ലീഗല്‍ സര്‍വീസ് അതോറിറ്റി നിര്‍ദേശിച്ചതനുസരിച്ചാണ് ഹാജരായതെന്നാണു കഴിഞ്ഞ ദിവസം ഉവൈസ് ഖാന്‍ വിശദീകരണം നല്‍കിയത്.

