വിനോദസഞ്ചാരികള്‍ക്കായി വാതിലുകൾ തുറന്ന് ഉത്തരകൊറിയ

0

കൊറിയ : വിനോദസഞ്ചാരികള്‍ക്കായി അതിര്‍ത്തികള്‍ തുറന്ന് ഉത്തരകൊറിയ. നീണ്ട അഞ്ച് വർഷങ്ങള്‍ക്ക് ശേഷമാണ് വിദേശത്ത് നിന്നുള്ളവർക്ക് രാജ്യത്തേയ്ക്ക് പ്രവേശനം അനുവദിക്കുന്നത്.

കഴിഞ്ഞ ദിവസമായിരുന്നു ഉത്തരകൊറിയയുടെ അതിർത്തികള്‍ പുറത്തുനിന്നുള്ള വിനോദ സഞ്ചാരികള്‍ക്കായി തുറന്നുകൊടുത്തുകൊണ്ടുള്ള കിമ്മിന്റെ ഉത്തരവ്. ഇതിന് പിന്നാലെ ബ്രിട്ടണ്‍ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്നും വിനോദസഞ്ചാരികള്‍ ഇരച്ചെത്തി.

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മറ്റ് രാജ്യങ്ങളെപ്പോലെ ഉത്തരകൊറിയയും അതിർത്തികൾ അടച്ചു. ഭയം കുറഞ്ഞതോടെ മറ്റ് രാജ്യങ്ങൾ അതിർത്തികൾ തുറന്നെങ്കിലും, ഉത്തരകൊറിയ തീരുമാനം മാറ്റാൻ തയ്യാറായില്ല. ഇതോടെ രാജ്യത്തേക്കുള്ള ടൂറിസം സ്തംഭിച്ചു.എന്നാൽ അതിർത്തികൾ തുറക്കാനുള്ള തീരുമാനത്തിലൂടെ രാജ്യത്തിന്റെ ഖജനാവിലേക്ക് നല്ലൊരു സംഖ്യ എത്തും.

ടൂറിസ്റ്റ് സ്പോട്ടുകള്‍ കൊണ്ട് നിറഞ്ഞ സ്ഥലമാണ് ഉത്തര കൊറിയ. തത്വചിന്തകനായ ജൂച്ചെയെ ആദരിച്ചുകൊണ്ട് നിർമ്മിച്ച ജൂച്ചെ ടവർ, സൈനിക പരേഡ് നടക്കുന്ന കിം സെക്കന്റ് സംഗ് സ്‌ക്വയർ, ഫിലിം സ്റ്റുഡിയോസ് എന്നിവ രാജ്യതലസ്ഥാനമായ പ്യാംഗ്‌ഗോംഗിലെ മുഖ്യ ആകർഷണങ്ങളാണ്.

കുടുംബമായും കൂട്ടുകാരുമൊത്തും വരുന്നവർക്ക് മോറാൻ ഹില്ലില്‍ എത്തി സമയം ചിലവഴിക്കാം. പെയ്കൂഡ്‌സൻ താഴ് വരയുടെ പ്രകൃതി ഭംഗി ആസ്വദിക്കാം. കിമ്മിന്റെ മുൻഗാമികളുടെ ജനനവും മരണവും വ്യക്തമാക്കുന്ന സ്മാരകങ്ങളും ഇവിടെയുണ്ട്.

നിരവധി മ്യൂസിയങ്ങളും ഉത്തരകൊറിയയില്‍ ഉണ്ട്. അധിനിവേശത്തോടുള്ള ചെറുത്തുനില്‍പ്പിന്റെ പ്രതീകങ്ങളും രാജ്യത്ത് തലയുയർത്തി നില്‍ക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here