തിരുവനന്തപുരം: ആഭരണ പ്രേമികൾക്ക് ആശ്വാസമായി സംസ്ഥാനത്ത് സ്വർണവില കുറഞ്ഞതായി റിപ്പോർട്ട്. ഈ മാസമുണ്ടായ ആദ്യത്തെ ഇടിവാണ് ഇത്. 480 രൂപയാണ് പവന് കുറഞ്ഞത്.
ഒരു പവൻ സ്വർണത്തിൻ്റെ ഇന്നത്തെ വിപണി വില 64,000 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 8000 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6585 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.

