തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവില ഉയർന്നതായി റിപ്പോർട്ട്. ഇന്ന് പവന് 320 രൂപയാണ് ഉയർന്നത്. തുടർച്ചയായ രണ്ടാം ദിനമാണ് വില ഉയരുന്നത്.
അതേസമയം ഇന്ന് വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 65880 രൂപയാണ്. ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ സ്വർണം വാങ്ങണമെങ്കിൽ 71000 രൂപയോളമാകും.

