Monday, March 24, 2025

തമിഴക വെട്രി കഴകം നേതാവ് വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ

ന്യൂഡല്‍ഹി: തമിഴക വെട്രി കഴകം നേതാവും തമിഴ് നടനുമായ വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ ഉത്തരവ്. മാര്‍ച്ച് ആദ്യവാരം വിജയ് തമിഴ്നാട്ടിലുടനീളമുള്ള തന്റെ രാഷ്ട്രീയ പര്യടനം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്.

തമിഴ്നാട്ടിനുള്ളില്‍ മാത്രമേ വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കൂ എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇന്റലിജന്റ്സ് ബ്യൂറോ സര്‍ക്കാരിന് സമര്‍പ്പിച്ച ഭീഷണി വിലയിരുത്തലുകളുടെ അടിസ്ഥാനത്തിലാണ് തീരുമാനം. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി രണ്ടിന് നടന്‍ വിജയ് തമിഴക വെട്രി കഴകം എന്ന പേരില്‍ പാര്‍ട്ടി ആരംഭിച്ചിരുന്നു.

പാര്‍ട്ടി ഇപ്പോള്‍ രണ്ടാം വര്‍ഷത്തിലേക്ക് കടക്കുമ്പോള്‍ 2026 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് വിജയ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിനെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറുമായി അടുത്തിടെ കൂടിക്കാഴ്ച നടത്തിയത് വാര്‍ത്തയായിരുന്നു.

തമിഴക വെട്രി കഴകം പാര്‍ട്ടിയുടെ ജനറല്‍ ബോഡി യോഗം 26 ന് നടത്താന്‍ തീരുമാനിച്ചതായി റിപ്പോര്‍ട്ടുണ്ട്. ഈ സാഹചര്യത്തിലാണ്  വിജയ്ക്ക് വൈ+ കാറ്റഗറി സുരക്ഷ നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിട്ടത്. വിജയ്ക്ക് അനുവദിച്ചിരിക്കുന്ന വൈ+ കാറ്റഗറിയില്‍ എട്ട് മുതല്‍ 11 വരെ സിആര്‍പിഎഫ് ഉദ്യോഗസ്ഥരും സായുധ ഗാര്‍ഡുകളും സുരക്ഷ ഒരുക്കും.

Latest News

ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ അധ്യക്ഷസ്ഥാനത്തേക്ക് മലയാളി; മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരൻ തെരഞ്ഞെടുക്കപ്പെട്ടു

ദില്ലി: ദില്ലി ഹൈക്കോടതി ബാർ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ അധ്യക്ഷ സ്ഥാനത്തേക്ക് മലയാളി തെരഞ്ഞെടുക്കപ്പെട്ടു. മുതിർന്ന അഭിഭാഷകൻ എൻ ഹരിഹരനാണ് അധ്യക്ഷ സ്ഥാനത്തേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 38 വർഷമായി...

More News