പാലക്കാട്: അട്ടപ്പാടിയിൽ 7 വയസുകാരിയെ പീഡിപ്പിച്ച കേസിൽ അച്ഛനെ അറസ്റ്റ് ചെയ്തു.2023 ലാണ് കേസിനാസ്പദമായ സംഭവം.രാത്രി ഉറങ്ങുന്ന സമയത്ത് കുട്ടിയെ ഉപദ്രവിച്ചിരുന്നുവെന്നാണ് പരാതി. കുഞ്ഞിന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചപ്പോഴാണ് കുട്ടി പീഡന വിവരം പുറത്തു പറയുന്നത്.
തുടർന്ന് കോട്ടത്തറയിലെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിച്ചു. പിന്നീട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുട്ടിയുടെ അച്ഛനാണ് പ്രതിയെന്ന് തിരിച്ചറിയുന്നത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻ്റ് ചെയ്തു.

