ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വോട്ടെണ്ണല്‍ തുടങ്ങി 45 മിനിറ്റ് കഴിയുമ്പോൾ ബിജെപി ലീഡിൽ മുന്നേറ്റം തുടരുകയാണ്. ആകെ 38 മണ്ഡലങ്ങളിലെ ഫലം പുറത്തുവരുമ്ബോള്‍ 26 സീറ്റുകളില്‍ ബിജെപിക്ക് ലീഡുണ്ട്. എഎപിക്ക് 11 സീറ്റുകളില്‍ ലീഡുണ്ട്. ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസിന് ലീഡ് നേടാനായത്.
ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോൾ ആംആദ്മി കനത്ത തിരിച്ചടിയാണ് നേരിടുന്നത്. ഡല്‍ഹി മുൻ മുഖ്യമന്ത്രി അരവിന്ദ് കേജരിവാളും മുഖ്യമന്ത്രി അതിഷി മർലേനയും മുൻ മന്ത്രിയായിരുന്ന മനീഷ് സിസോദിയും അടക്കമുള്ള പാർട്ടിയുടെ പ്രമുഖ നേതാക്കളെല്ലാം പിന്നിലാണ്.
തുടർഭരണം ലക്ഷ്യമിടുന്ന എഎപി പാർട്ടിയും ബിജെപിയും തമ്മിലാണ് ഡൽഹിയിൽ പ്രധാന മത്സരം നടക്കുന്നത്. ഒട്ടുമിക്ക ഏജൻസികളുടെയും എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി അധികാരത്തിൽ എത്തും എന്നാണ് പ്രവചിച്ചത്. തുടർഭരണം ലക്ഷ്യമിടുന്ന കെജ്രിവാളിന് തിരിച്ചടിയുണ്ടാകുമെന്നാണ് മിക്ക എക്സിറ്റ് പോളുകളും പ്രവചിച്ചത്.
