വൈറ്റില സോണൽ ഓഫീസിന് കീഴിൽ അനധികൃത കെട്ടിടനിർമാണത്തിനെതിരെ ലഭിച്ച പരാതിയിൽ അന്വേഷണം നടത്തി സ്റ്റോപ് മെമ്മോ നൽകിയ ഉദ്യോഗസ്ഥക്ക് എസ് ഡി പി ഐയുടെ പേര് പറഞ്ഞ് ഭീഷണി. ഭീഷണിപ്പെടുത്തിയത് ഇടപ്പള്ളി സോണൽ ഓഫീസിലെ മെൽബിൻ എന്ന ഓവർസീയർ.
വൈകിട്ട് ഡ്യൂട്ടി കഴിഞ്ഞു വീട്ടിലേക്ക് പോകുന്ന വഴിയിൽ വച്ചാണ് മെൽബിൻ ഭീഷണിപ്പെടുത്തിയതെന്ന് വൈറ്റില സോണൽ ഓഫീസിലെ ബിൽഡിങ് ഇൻസ്‌പെക്ടർ പ്രീത മീഡിയ മലയാളത്തോട് പറഞ്ഞു . അതേസമയം ഭീഷണിപ്പെടുത്തിയിട്ടില്ലെന്നും മോശമായി പറഞ്ഞതായി ഓർക്കുന്നില്ലന്നും മെൽബിനും പ്രതികരിച്ചു.