പാലക്കാട്: ഒയാസിസ് കമ്പനിക്ക് കഞ്ചിക്കോട് സ്പിരിറ്റ് നിർമാണ യൂണിറ്റ് തുടങ്ങാൻ അനുമതി കൊടുത്തതിൽ അഴിമതി നടന്നിട്ടു ഉണ്ട്, അതുകൊണ്ടാണ് രഹസ്യമാക്കി വച്ചതെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി.എസ് അച്യുതാനന്ദൻ, എംപി വീരേന്ദ്രകുമാർ തുടങ്ങി നമ്മൾ ഓരോരുത്തരുടെയും സമരത്തിന്റെ ഭാഗമായി പാലക്കാട് പ്ലാച്ചിമടയിലെ കൊക്കകോള പ്ലാന്റ് അടച്ചുപൂട്ടിയതാണ്. അവിടെയാണ് ദശലക്ഷകണക്കിന് ലിറ്റർ വെള്ളം ആവശ്യമുള്ള ഈ പ്ലാന്റ് തുടങ്ങുന്നത്.
ജല അതോറിറ്റി കൊടുക്കുമെന്ന് പറഞ്ഞാൽ അവർ വീട്ടിൽ നിന്ന് എടുത്താണോ കൊടുക്കുന്നത്? അവിടെയുള്ള സാധാരണക്കാർക്ക് വെള്ളം കൊടുക്കുക എന്നതാണ് ജന അതോറിറ്റി പണി. അതുവരെ പരാജയപ്പെട്ടിരിക്കുകയാണ്. മലമ്പുഴ ഡാമിൽ ആവശ്യത്തിനുള്ള വെള്ളമില്ല. പിന്നെങ്ങനെയാണ് ജലഅതോറിറ്റി ഈ കമ്പിനിക്ക് വെള്ളം കൊടുക്കുക? ഇത് ഭൂഗർഭജലം ഊറ്റിയെടുക്കാൻ വേണ്ടിയുള്ള പദ്ധതിയാണ്. ജലക്ഷാമം ഉണ്ടാവുമെന്ന് ആദ്യദിവസം തന്നെ ഞാൻ പറഞ്ഞിരുന്നു. ഈ കമ്പിനിക്ക് മാത്രം കൊടുക്കാനായി ഗൂഢാലോചന നടന്നിരുന്നു. ഇടപാട് സുതാര്യമല്ല, അഴിമതി നടന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

