രോഹിത് ശര്‍മ പാകിസ്ഥാനിലെത്തും; ചാമ്പ്യന്‍സ് ട്രോഫി ഉദ്ഘാടനം ഗംഭീരമാക്കാന്‍ പിസിബി; റിപ്പോര്‍ട്ട്

0

ന്യൂഡല്‍ഹി: പാകിസ്ഥാന്‍ വേദിയാകുന്ന ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാട ചടങ്ങില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പങ്കെടുക്കുമെന്ന് റിപ്പോര്‍ട്ട്. എട്ടുവര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ചാമ്പ്യന്‍സ് ട്രോഫി ടൂര്‍ണമെന്റ് നടക്കുന്നത്. ടൂര്‍ണമെന്റിലെ ഇന്ത്യാ – പാക് മത്സരങ്ങള്‍ യുഎഇയിലാണ് നടക്കുക.

ഫെബ്രുവരി 16നോ 17നോ ആയിരിക്കും ഉദ്ഘാടനമെന്നാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് നല്‍കുന്ന സൂചന. എല്ലാ ടീമുകളുടെ ക്യാപ്റ്റന്‍മാരും ഉദ്ഘാടനത്തില്‍ സംബന്ധിക്കും.’ചാമ്പ്യന്‍സ് ട്രോഫിയുടെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കാനായി ഇന്ത്യന്‍ ടീം ക്യാപ്റ്റന്‍ പാകിസ്ഥാനിലേക്ക് പോകും, 29 വര്‍ഷങ്ങള്‍ക്ക് ശേഷം പാകിസ്ഥാനില്‍ ഒരു മെഗാ അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരം നടക്കുന്നതിനാല്‍ ഉദ്ഘാടനം ഗംഭീരമാക്കാനാണ് പിസിബിയുടെ തീരുമാനം’-റിപ്പോര്‍ട്ടില്‍ പറയുന്നു.

ഫെബ്രുവരി 19നാണ് ചാമ്പ്യന്‍സ് ട്രോഫി ഉദ്ഘാടന മത്സരം. പാകിസ്ഥാന്‍ ന്യൂസിലന്‍ഡിനെ നേരിടും. 20നാണ് ഇന്ത്യയുടെ ആദ്യമത്സരം. ബംഗ്ലാദേശ് ആണ് എതിരാളി. ഇന്ത്യാ- പാകിസ്ഥാന്‍ മത്സരം ഫെബ്രുവരി 23നാണ്. എട്ട് ടീമുകള്‍ പങ്കെടുക്കുന്ന ടൂര്‍ണമെന്റില്‍ എ ഗ്രൂപ്പില്‍ ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്, ന്യൂസിലന്‍ഡ് ടീമകളും ബി ഗ്രൂപ്പില്‍ അഫ്ഗാനിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, ദക്ഷിണാഫ്രിക്ക ടീമുകളുമാണ് ഉള്ളത്. മാര്‍ച്ച് ഒന്‍പതിനാണ് ഫൈനല്‍ മത്സരം.

Leave a Reply