വിയറ്റ്നാം കോളനിയിലെ റാവുത്തർ; നടൻ വിജയ രംഗ രാജു അന്തരിച്ചു

0

ചെന്നൈ: വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചതായി റിപ്പോർട്ട്. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്.

ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം എന്നാണ് പുറത്തു വരുന്ന വിവരം. മോഹൻലാൽ ചിത്രം വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു മലയാളികൾക്ക് സുപരിചിതനായത്.

LEAVE A REPLY

Please enter your comment!
Please enter your name here