ചെന്നൈ: ചെന്നൈയിൽ കാരറ്റ് തൊണ്ടയിൽ കുരുങ്ങി രണ്ടര വയസുകാരിക്ക് ദാരുണാന്ത്യം. വാഷർമെൻപെട്ടിലെ വിഗ്നേഷ് -പ്രമീള ദമ്പതികളുടെ മകൾ ലതിഷ ആണ് മരിച്ചത്.
പ്രമീളയുടെ വീട്ടിൽ വച്ച് കാരറ്റ് കഴിയുന്നതിനിടെ കഷ്ണം കുഞ്ഞിന്റെ തൊണ്ടയിൽ കുരുങ്ങുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. കുട്ടിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

