കൊച്ചി: സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 40 രൂപയുടെ വര്‍ധനയാണ് ഇന്നുണ്ടായത്. പവന് 320 രൂപ വര്‍ധിച്ചു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,430 രൂപയായും പവന്റേത് 1,07,440 രൂപയായും ഉയര്‍ന്നു.
18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും വര്‍ധനയുണ്ടായിട്ടുണ്ട്. ഗ്രാമിന് 35 രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വില പവന് 88,320 രൂപയായി ഉയര്‍ന്നു.
രാജ്യാന്തര വിപണിയിലും സ്വര്‍ണത്തിന് മുന്നേറ്റമുണ്ടായിട്ടുണ്ട്. ഒരാഴ്ചത്തെ താഴ്ന്ന നിരക്കില്‍ നിന്നും സ്വര്‍ണം നേരിയ മുന്നേറ്റമാണുണ്ടാക്കിയത്.

