കൊല്ലം അഡീഷണൽ സെഷൻസ് കോടതി ഇന്ന് വിധി പറയും; ഡോ. വന്ദന ദാസ് വധക്കേസിൽ ശിക്ഷാവിധി

0



കൊല്ലം: ഡ്യൂട്ടിക്കിടെ യുവ ഡോക്ടറെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ ഇന്ന് ശിക്ഷാവിധി പ്രഖ്യാപിക്കും. കകൊല്ലം അഡീഷണൽ സെഷൻസ് കോടതിൊആണ് ഡോ. വന്ദന ദാസ് വധക്കേസിൽ വിധി പറയുന്നത്.


കേസിലെ ഏക പ്രതിയായ ജി. സന്ദീപ് 42) ആണ് വിചാരണ നേരിടുന്നത്. കേസിൽ എഴുപതിലധികം സാക്ഷികളെ ഇതിനകം വിസ്തരിച്ചു. 22 തൊണ്ടിമുതലുകളും 207 രേഖകളും പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിട്ടുണ്ട്.


2023 മേയ് 10ന് പുലർച്ചെയായിരുന്നു സംഭവം. കേട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലിരിക്കെയായിരുന്നു ഡോ വന്ദന ദാസ് കുത്തേറ്റ് മരിച്ചത്.
നെടുമ്പനയിലെ എയ്ഡഡ് സ്കൂൾ അധ്യാപകനായ സന്ദീപ് മദ്യലഹരിയിൽ സർജിക്കൽ കത്രിക ഉപയോഗിച്ച് ഡോക്ടറെ ആക്രമിച്ചതാണെന്നാണ് കേസ്. പൊലീസ് വൈദ്യപരിശോധനയ്ക്ക് ആശുപത്രിയിലെത്തിച്ച സമയത്താണ് പ്രതി കത്രിക കൈവശപ്പെടുത്തി ആക്രമണം നടത്തിയതെന്നും കേസ് രേഖകളിൽ പറയുന്നു. സംഭവത്തിൽ ആശുപത്രി ജീവനക്കാരെയും പൊലീസിനെയും പ്രതി ആക്രമിച്ചതായും ആരോപണമുണ്ട്.


കേസിന്റെ അന്വേഷണം കേരള പൊലീസ് ക്രൈം ബ്രാഞ്ച് യാണ് നടത്തിയത്. കൊല്ലം റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി എം.എം. ജോസ് കുറ്റപത്രം സമർപ്പിച്ചിരുന്നു. ആകെ 136 സാക്ഷികളാണ് കേസിലുള്ളത്.
സ്പെഷ്യൽ പ്രോസിക്യൂട്ടർമാരായ പ്രതാപ് ജി. പടിക്കൽ, ശ്രീദേവി പ്രതാപ്, ശിൽപ്പ ശിവൻ, ഹരീഷ് കാട്ടൂർ, മഹേശ്വർ പടിക്കൽ, നീരജ ഷാജി എന്നിവർ പ്രോസിക്യൂഷനായി ഹാജരായി.
കോട്ടയം ജില്ലയിലെ കടുത്തുരുത്തി സ്വദേശികളായ കെ.ജി. മോഹൻദാസിന്റെയും വസന്തകുമാരിയുടെയും ഏകമകളായിരുന്നു വന്ദന ദാസ്. അസീസിയ മെഡിക്കൽ കോളേജിൽ നിന്ന് എംബിബിഎസ് പൂർത്തിയാക്കിയ ശേഷം ഹൗസ് സർജൻസിക്കായി താലൂക്ക് ആശുപത്രിയിൽ ജോലിയിൽ പ്രവേശിച്ചിരിക്കുകയായിരുന്നു.

The Kollam Additional Sessions Court will pronounce the sentence today in the murder case of Dr Vandana Das, who was stabbed to death while on duty at Kottarakkara Taluk Hospital in May 2023. The sole accused, G Sandeep, allegedly attacked her with a surgical scissor. More than 70 witnesses have been examined, and extensive evidence has been presented during the trial.

LEAVE A REPLY

Please enter your comment!
Please enter your name here