ഒബ്രോണം, ഒബ്രോണിൽ ഒരുമയുടെ ഓണാഘോഷം

0

കൊച്ചി: ഓണക്കാലത്തെ ആഘോഷങ്ങൾക്ക് കൊച്ചിയിലെ ഒബ്രോൺ മാൾ വിപുലമായ കലാമേളകളും സമ്മാനവിതരണങ്ങളുമായി ഒരുക്കം പൂർത്തിയാക്കി. ആഗസ്റ്റ് 26-ന് അത്തം ദിവസത്തിൽ ആരംഭിക്കുന്ന ‘ഒരുമയുടെ ഓണാഘോഷം’ പ്രശസ്ത ചലച്ചിത്ര സംവിധായകൻ സലാം ബാപ്പുയും നടി ആൻ മരിയയും ചേർന്ന് ഉദ്ഘാടനം ചെയ്യും.

അത്തം മുതൽ ഉത്രാടം വരെ, സന്ദർശകർക്ക് മാവേലിയോടൊപ്പമുള്ള പകിടകളികളിലൂടെ നിരവധി സമ്മാനങ്ങൾ നേടാനാകും. മാളിലെ വിവിധ ബ്രാൻഡുകളും ഷോപ്പുകളും നൽകുന്ന ഗിഫ്റ്റ് വൗച്ചറുകൾ, ഡിസ്കൗണ്ട് കൂപ്പണുകൾ, പ്രത്യേക സമ്മാനങ്ങൾ എന്നിവയും ലഭ്യമാക്കുന്നുണ്ട്.

കേരളത്തിനകത്തും പുറത്തുനിന്നും വരുന്ന കലാകാരന്മാരുടെ ക്ലാസിക്കൽ നൃത്തോത്സവം, ചെണ്ടമേളം, പുലിക്കളി, മ്യൂസിക്കൽ നൈറ്റ്, കോമഡി ഷോ, പൂക്കള മത്സരം, കൈകൊട്ടിക്കളി മത്സരം, ചാക്യാർ കോമഡി, ഫാഷൻ ഷോ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളും അരങ്ങേറും.

ചലച്ചിത്ര-സംഗീത ലോകത്തെ നിരവധി താരങ്ങളും പ്രമുഖരും പരിപാടികളിൽ പങ്കെടുക്കും. റോൺസൺ വിൻസെന്റ്, ശങ്കർ, ആഷിക് അബു, അശോകൻ, രമ്യ പണിക്കർ, ആൻ മരിയ, മീനാക്ഷി, ലത ദാസ്, ഗൗതം കൃഷ്ണ, അശ്വതി, സലാം ബാപ്പു, ആർ.എസ് വിമൽ, പൊളി വടക്കൻ, ബാദുഷ, മ്യൂസിക് ഡയറക്ടർ ഫൈസൽ ഫൈസി, ഫോറസ്റ്റ് ഇൻഡസ്ട്രീസ് ഡയറക്ടർ കവടിയാർ ധർമ്മൻ, സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റ് വികാസ് എന്നിവർ വിവിധ ദിവസങ്ങളിലെ ആഘോഷങ്ങളിൽ പങ്കുചേരും.

മാളിലെ ഓരോ ഷോപ്പിലും 10 മുതൽ 60 ശതമാനം വരെ ഡിസ്കൗണ്ട് ലഭ്യമാകും. കൂടാതെ, ഒബ്രോൺ മാളിലെ അഞ്ചാം നിലയിൽ നവീകരിച്ച പാർട്ടി ഹാളിൽ തിരുവോണ ദിവസം പ്രത്യേക കലാപരിപാടികളും ഒരുക്കിയിട്ടുണ്ട്. ഹാൾ പൊതുപരിപാടികൾക്കായി ബുക്ക് ചെയ്യാനും സൗകര്യമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here