തിരുവനന്തപുരം: നിലമ്പൂർ നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ഇടത് മുന്നണി സ്ഥാനാർത്ഥി എം. സ്വരാജ് ജയിക്കുമെന്ന് ബിജെപി അനുകൂല മാധ്യമനിരീക്ഷകൻ. മാധ്യമങ്ങളിൽ ബിജെപിക്കുവേണ്ടി സംസാരിക്കുന്ന ഷാബു പ്രസാദാണ് എം സ്വരാജ് നിലമ്പൂരിൽ വിജയിക്കുമെന്ന് പ്രവചിച്ചിരിക്കുന്നത്. അടുത്ത പത്തുമാസം സ്വരാജ് മന്ത്രിയാകുമെന്നും ഷാബു പ്രസാദ് സോഷ്യൽമീഡിയയിൽ കുറിച്ചു.
ഷാബു പ്രസാദിന്റെ കുറിപ്പ് ഇങ്ങനെ:
നിലമ്പൂരിൽ സ്വരാജ് ജയിക്കും… അടുത്ത പത്തു മാസം അയാൾ മന്ത്രിയുമാകും… നിലമ്പൂർ സിപിഎമ്മിന്റെ ഉരുക്കു കോട്ടയാകും… കലാകാലങ്ങളായി കോൺഗ്രസ്സിന് വോട്ട് ചെയ്ത് കൊണ്ടിരുന്ന ക്രിസ്ത്യാനികളിലെ വലിയൊരു വിഭാഗം ബിജെപിക്ക് വോട്ട് ചെയ്യും അല്ലങ്കിൽ വിട്ട് നിൽക്കും…
2026 ലെ തെരഞ്ഞെടുപ്പോടെ കേരളത്തിൽ നടക്കാൻ പോകുന്ന യുഡിഎഫിന്റെ ശവമടക്കിന്റെ ഒരുക്കമാണ് നിലമ്പൂർ… മൂന്നാമൂഴത്തിലൂടെ സിപിഎമ്മിന്റെയും…
വാരരേ… എങ്ങും പോകല്ലേ… കോൺഗ്രസുകാരെ പറ്റിച്ച് മേടിച്ച കാശും ഗൾഫീന്ന് കിട്ടിയ ഐ ഫോണുകൾ വിറ്റ കാശും ഒക്കെ സൂക്ഷിച്ചു വെച്ചോ… അടുത്ത ഇലക്ഷനിൽ എടുത്ത് വീശാനുള്ളതാ… എന്നിട്ട് എട്ടു നിലയിൽ പൊട്ടി പണ്ടാരമടങ്ങീട്ടു വേണം അച്ഛനുണ്ടാക്കിയ റബറു തോട്ടത്തിലെ റബർ വെട്ടി സുഖമായിട്ടൊന്ന് ജീവിക്കാൻ…
ലേ അൻവർ… എന്നെക്കൊണ്ട് ഇത്രയൊക്കെയേ ചെയ്യാൻ പറ്റൂ…
സിപിഎം-ബിജെപി ബന്ധം യുഡിഎഫ് ആരോപിക്കുന്ന ഘട്ടത്തിലാണ് ബിജെപി അനുകൂല മാധ്യമ നിരീക്ഷകൻ ഇത്തരത്തിൽ ഒരു കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്.

