പൊലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കിയ നിലയിൽ; ജോലി സമ്മർദ്ദമാണോ മരണകാരണമെന്ന് അന്വേഷണം

0

കൊല്ലം: പൊലീസ് ഉദ്യോഗസ്ഥൻ ആത്മഹത്യ ചെയ്തു. കിളികൊല്ലൂർ എസ് എസ് ബി ഗ്രേഡ് എസ് ഐ ഓമനക്കുട്ടനെയാണ് ഇന്ന് രാവിലെ കൊല്ലത്തെ വീട്ടിലെ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ചധികം ദിവസങ്ങളായി ഓമനക്കുട്ടൻ മാനസികസമ്മർദ്ദത്തിലായിരുന്നുവെന്ന് സഹപ്രവർത്തകർ പറയുന്നു. എസ്‌എസ്‌ബിയിൽ തുടരുന്നത് തനിക്ക് മാനസിക സമ്മർദ്ദം ഉണ്ടാക്കുന്നെന്നും എസ്‌എസ്‌ബിയിൽ നിന്ന് തനിക്ക് ഒഴിയണം എന്നാവശ്യപ്പെട്ട് ഓമനക്കുട്ടൻ മേലുദ്യോഗസ്ഥരെ അടക്കം സമീപിക്കുകയും ലെറ്റർ അയക്കുകയും ചെയ്തതായി സഹപ്രവർത്തകർ വ്യക്തമാക്കി.

ആത്മഹത്യയുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ആരംഭിച്ചു. സേനയ്ക്കുള്ളിലെ സമ്മർദ്ദമാണോ മരണകാരണം എന്നടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here