ഇനി മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട; ഗുരുവായൂര്‍ ദേവസ്വത്തിന്റെ ഓഡിറ്റോറിയങ്ങള്‍ ഓണ്‍ലൈൻ വഴി ബുക്ക് ചെയ്യാം

0

തൃശൂർ: ഗുരുവായൂർ ദേവസ്വത്തിന്റെ മേല്‍പ്പത്തൂർ ഓഡിറ്റോറിയം, ശ്രീഗുരുവായൂരപ്പൻ ഓഡിറ്റോറിയം എന്നിവയുടെ ബുക്കിങ് ഓണ്‍ലൈനാകുന്നു. ഇനി മണിക്കൂറുകള്‍ ക്യൂ നില്‍ക്കേണ്ട. ദേവസ്വം കമ്മീഷണറുടെ നിർദ്ദേശ പ്രകാരമാണ് ഭരണ സമിതി യോഗം ഇക്കാര്യം തീരുമാനിച്ചത്.

മേല്‍പ്പത്തൂർ ഓഡിറ്റേറിയത്തിനു 5,000 രൂപയും ജിഎസ്ടിയും ഗുരുവായൂരപ്പൻ ഓഡിറ്റോറിയത്തിനു 3,500 രൂപയും ജിഎസ്ടിയും എന്നിങ്ങനെയാണ് നിരക്ക്. 60 ദിവസം മുൻപ് മാത്രമേ ബുക്കിങ് സ്വീകരിക്കു. ഒരു ദിവസം പത്ത് സ്ലോട്ടുകളാണ് അനുവദിക്കുക.

ഇതില്‍ ഭരണ സമിതി അംഗങ്ങള്‍ മുതല്‍ മന്ത്രിമാർ വരെയുള്ളവരുടെ ശുപാർശപ്രകാരം പ്രധാന സമയങ്ങളിലേക്കുള്ള ബുക്കിങ് നേരത്തെ നടന്നിട്ടുണ്ടാകും.

മണിക്കൂറുകള്‍ ക്യൂ നിന്നിട്ടും ഓഡിറ്റോറിയം കിട്ടാത്തതിന്റെ പ്രയാസങ്ങള്‍ ചൂണ്ടിക്കാട്ടി കാലടി ശ്രീശങ്കരാചാര്യ സ്കൂള്‍ ഓഫ് ഡാൻസ് പ്രമോട്ടർ വിവി പീതാംബരൻ ദേവസ്വം മന്ത്രി വിഎൻ വാസവനു നിവേദനം നല്‍കിയിരുന്നു

LEAVE A REPLY

Please enter your comment!
Please enter your name here