ന്യൂഡൽഹി: കേരളത്തിലെ വ്യവസായ മേഖലയെ പുകഴ്ത്തി ലേഖനം എഴുതിയ വിവാദങ്ങൾ കെട്ടടങ്ങുന്നതിന് മുമ്പേ അടുത്ത വെടിക്കെട്ടിന് തിരികൊളുത്തി ശശിതരൂര്‍ എംപി. അടുത്തിടെ കോൺഗ്രസിലുൾപ്പെടെ ഉണ്ടായ പ്രശ്നങ്ങൾ കണക്കിലെടുക്കാതെയാണ് തരൂരിന്റെ പോക്ക്. ഇതിനെയൊക്ക പേരില്‍ പാര്‍ട്ടിക്കുള്ളിലും വലിയ വിവാദങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നാല്‍, ഇതൊന്നും താന്‍ കണക്കാക്കുന്നില്ല എന്ന രീതിയില്‍ മുഖ്യമന്ത്രിക്കൊപ്പമുളള സെല്‍ഫി തന്നെ തന്റെ എക്‌സ് അക്കൗണ്ടില്‍ പങ്കുവച്ചിരിക്കുകയാണ് തരൂര്‍.
ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍ക്കൊപ്പമുള്ള സെല്‍ഫിയും തരൂർ പോസ്റ്റ് ചെയിതിട്ടുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലെ എംപിമാര്‍ക്കായി ഗവര്‍ണര്‍ ഡല്‍ഹിയില്‍ ഒരു വിരുന്ന് സംഘടിപ്പിച്ചിരുന്നു. ഇതില്‍ മുഖ്യമന്ത്രിയും പങ്കെടുത്തിരുന്നു. ഇതിനിടെ പകര്‍ത്തിയതാണ് ദൃശ്യങ്ങള്‍. രാഷ്ട്രീയ വ്യത്യാസങ്ങള്‍ക്കിടയിലും സംസ്ഥാനത്തിന്റെ വികസനത്തിനായി നടത്തുന്ന സംയുക്ത നീക്കങ്ങളെ പ്രശംസിക്കുന്നു എന്ന കുറിപ്പോടെയാണ് സെല്‍ഫി അടക്കമുള്ള ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുന്നത്.

