കൊച്ചി: തൃപ്പൂണിത്തുറയിലെ വിദ്യാർഥിയുടെ ആത്മഹത്യയിലെ റാഗിങ് പരാതിയിൽ പുത്തൻകുരിശ് പൊലീസും അന്വേഷണം ആരംഭിച്ചു.
പരാതിയിൽ മിഹിറിൻറെ സഹോദരൻറെ മൊഴിയെടുത്തു . സ്കൂൾ മാനേജ്മെൻറിൻറെയും കുട്ടികളുടെയും മൊഴി ഉടൻ രേഖപ്പെടുത്തും.
ആരോപണവിധേയർ പ്രായപൂർത്തിയാകാത്തവരായതിനാൽ കേസ് രജിസ്റ്റർ ചെയ്യാതെയാണ് അന്വേഷണം നടത്തുന്നത്.
ആരോപണം തെളിഞ്ഞാൽ ജുവനൈൽ ജസ്റ്റിസ് ബോർഡിന് റിപ്പോർട്ട് നൽകും. തൃപ്പൂണിത്തുറ പൊലീസ് ആത്മഹത്യ പ്രേരണ കുറ്റം ചുമത്തി അന്വേഷണം തുടരുന്നതിനിടെയാണ് പുത്തൻകുരിശ് പൊലീസും അന്വേഷണം നടത്തുന്നത്.
അതേസമയം കുട്ടിയുടെ ആത്മഹത്യയിൽ പൊലീസിൻറെയും വിദ്യാഭ്യാസ വകുപ്പിൻറെയും അന്വേഷണം തുടരുകയാണ്. പൊതു വിദ്യാഭ്യാസ ഡയറക്ടർ വിദ്യാഭ്യാസ മന്ത്രിക്ക് റിപ്പോർട്ട് ഉടൻ കൈമാറും.