വയനാട്: മാനന്തവാടി പിലാക്കാവ് കമ്പമല കത്തുന്നു. കാട്ടുതീ പടർന്ന് മലയുടെ ഒരു ഭാഗം കത്തിയമർന്നു. തീ പരിസരപ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു.
മലയുടെ ഒരുഭാഗം കത്തിനശിച്ചു. വനംവകുപ്പ് സ്ഥലത്തെത്തി, തീയണയ്ക്കാൻ ശ്രമം ആരംഭിച്ചു. ചൂട് കൂടുന്നതിനാലാണ് തീ വ്യാപിക്കുന്നത്.
ഒരു മലയിൽ നിന്ന് മറ്റൊരു മലയിലേക്ക് തീ പടരുന്നു. കൂടുതൽ തീ വ്യാപിക്കാതിരിക്കാനുള്ള ശ്രമം നടത്തുകയാണ്. ഒരു മലയിൽ നിന്നും മറ്റൊരു മേഖലയിലേക്ക് തീ പടരുന്നു എന്നത് ആശങ്കയാണ്. കൂടുതലും തേയില തോട്ടങ്ങളാണ്.
