നീറ്റ് പ്രതിഷേധം; മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ

0

മുംബൈ: നീറ്റ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ മുംബൈയിൽ ഇന്ന് മുതൽ 15 ദിവസത്തേക്ക് നിരോധനാജ്ഞ. ഇന്ന് മുതൽ ഓഗസ്റ്റ് 6 വരെയാണ് നിരോധനാജ്ഞ. ദില്ലിയിൽ ജന്തർ മന്തറിലും പാർലമെന്റിന് പുറത്തും സിജെപിയുടെ നേതൃത്വത്തിൽ നടക്കുന്ന സമരവും നീറ്റ് പ്രതിഷേധവും മുംബൈ നഗരത്തിലേക്കും വ്യാപിപ്പിച്ചതോടെയാണ് മുംബൈയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്.

അതേസമയം, ജന്തർമന്തറിൽ സമരം തുടരുന്ന പ്രക്ഷോഭകരുമായി ചർച്ച നടത്താൻ കേന്ദ്ര സർക്കാർ ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.എന്നാൽ, കഴിഞ്ഞ ദിവസം നടന്ന ശക്തമായ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സമരവേദിക്കും പരിസരപ്രദേശങ്ങൾക്കും ചുറ്റും കൂടുതൽ പൊലീസിനെ വിന്യസിക്കാൻ അധികൃതർ തീരുമാനിച്ചു.ഇതിന്റെ ഭാഗമായി തലസ്ഥാനത്ത് ഇന്നും കടുത്ത ഗതാഗത-സുരക്ഷാ നിയന്ത്രണങ്ങൾ തുടരുകയാണ്.

അതിനിടെ, പാർലമെന്റ് മാർച്ചിൽ വിദ്യാർഥികളെ മർദിച്ചതിൽ പ്രതിഷേധിച്ച് വഞ്ചിത് ബ്ഹുജൻ അഖാഡി പ്രഖ്യാപിച്ച ഹർത്താൽ സംസ്ഥാനത്ത് തുടങ്ങി. കഴിഞ്ഞ ദിവസം സംസ്ഥാനത്ത് വിവിധയിടങ്ങളിൽ വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ നടന്നിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here