സീബ് ഇന്ത്യന്‍ സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി പ്രതിനിധിസഭ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു

0

മസ്‌കത്ത്: സീബ് ഇന്ത്യന്‍ സ്‌കൂളില്‍ 2022-23 അധ്യയന വര്‍ഷത്തേക്ക് തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥി പ്രതിനിധിസഭ സത്യപ്രതിജ്ഞ ചൊല്ലി ചുമതലയേറ്റു. സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ സ്റ്റേറ്റ് കണ്‍സില്‍ അംഗവും ഇക്കണോമിക്സ് ആന്റ് പൊളിറ്റിക്കല്‍ സയന്‍സ് കോളേജ് ഫിനാന്‍സ് വിഭാഗം പ്രൊഫസറുമായ സയിദ് മുബാറക് അല്‍ മുഹ്റാമി ആയിരുന്നു മുഖ്യാതിഥി. സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റി പ്രസിഡന്റ് ആര്‍ രഞ്ജിത്ത് കുമാര്‍, വൈസ് പ്രസിഡന്റ് നയിം ശൈഖ്, ഇന്‍ഫ്രാസ്ട്രക്ചര്‍ ചെയര്‍ പേഴ്‌സന്‍ മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ജമീല്‍, ഹെല്‍ത്ത് ആന്റ് സേഫ്റ്റി ചെയര്‍പേഴ്‌സന്‍ സിദ്ദീഖ് തേവര്‍തൊടി, മറ്റു മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവരും പങ്കെടുത്തു.
ഒമാന്‍ ഇന്ത്യന്‍ സ്‌കൂള്‍സ് ഡയറക്ടര്‍ ബോര്‍ഡിലെ സീബ് ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ഇന്‍ചാര്‍ജ് ഗജേഷ് കുമാര്‍ ധാരിവാള്‍, മറ്റു ബോര്‍ഡ് അംഗങ്ങള്‍, മാനേജ്‌മെന്റ് കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ തെരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രത്യേകം ആശംസയര്‍പ്പിച്ചു. നല്ല നേതൃത്വ പാടവത്തിന് അനിവാരൃമായ എല്ലാ ഗുണങ്ങളും ഉള്‍ക്കൊണ്ട് കൃത്യനിഷ്ഠയോടെ കര്‍ത്തവ്യങ്ങള്‍ നിര്‍വഹിക്കണമെന്ന് മുഖ്യാതിഥി വിദ്യാര്‍ഥി പ്രതിനിധി സഭയെ അഭിസംബോധന ചെയ്ത് സംസാരിച്ചു. സ്‌കൂള്‍ ഗായക സംഘം ആലപിച്ച പ്രാര്‍ത്ഥനാ ഗാനത്തോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. പ്രിന്‍സിപ്പല്‍ ഡോ. ലീന ഫ്രാന്‍സിസ് വിദ്യാര്‍ഥി പ്രതിനിധികള്‍ക്ക് സത്യവാചകം ചൊല്ലി ക്കൊടുത്തു. ഹെഡ് ബോയ്, ഹെഡ് ഗേള്‍, കോ ഓര്‍ഡിനേറ്റര്‍മാര്‍ എന്നിവര്‍ക്ക് മുഖ്യാതിഥി ബാഡ്ജ് അണിയിക്കുകയും

സാഷെ നല്‍കി ആദരിക്കുകയും സ്‌കൂള്‍ പതാക കൈമാറുകയും ചെയ്തു. ആര്‍ രഞ്ജിത്ത് കുമാര്‍, നയീം ശൈഖ്, സിദ്ദീഖ് തേവര്‍തൊടി, മുഹമ്മദ് അബ്ദുല്‍ ജബ്ബാര്‍ ജമീല്‍, വൈസ് പ്രിന്‍സിപ്പാള്‍ ശ്രീമതി ഷൈനി റോയ്, അസിസ്റ്റന്റ് വൈസ് പ്രിന്‍സിപ്പല്‍ പ്രേമലത മംഗലത്ത്, വിവിധ വകുപ്പ് മേധാവികള്‍, ഹൗസ് മാസ്റ്റര്‍മാര്‍, ഹൗസ് മിസ്‌ട്രെസ്സ്മാര്‍ എന്നിവരും ചേര്‍ന്ന് മറ്റുള്ള വിദ്യാര്‍ത്ഥി പ്രതിനിധികള്‍ക്കും ബാഡ്ജ് അണിയിച്ചു. ആയുഷ് ഭരദ്വാജ് (സ്‌കൂള്‍ ഹെഡ്ബോയ്), സൗമ്യ പരീദ (ഹെഡ്ഗേള്‍), ഹെയ്ല്‍ ഹെന്റി (അസിസ്റ്റന്റ് ഹെഡ് ബോയ്), ഫൈസ അഹമ്മദി (അസിസ്റ്റന്റ് ഹെഡ്ഗേള്‍), ആദിത്യ ബോസ്, നജീഹ സയ്ദ് അഹമ്മദ് (സ്പോര്‍ട്‌സ് കോഓര്‍ഡിനേറ്റര്‍), രാജ്കവിന്‍, ധനുഷ്യ ഗണേശന്‍ (കള്‍ച്ചറല്‍ കോഓര്‍ഡിനേറ്റര്‍), അക്ഷയ് ദിലീപ്, സപ്ന ജാംഗിര്‍ (പബ്ലിക് റിലേഷന്‍ കോഓര്‍ഡിനേറ്റര്‍), അയാന്‍ മഹന്ത, നറ അഷാന്‍ (ലിറ്റററി കോഓര്‍ഡിനേറ്റര്‍), ക്രിസ് ജോസ്, കാരന്‍ ഷിബു ജോണ്‍ (വൈ സി ഐ എസ് കോഓര്‍ഡിനേറ്റര്‍), ശ്രാവ്യാ സന്തോഷ് (യെല്ലോ ഹൗസ് ക്യാപ്റ്റന്‍), ശ്രുതി മോഹന്‍ (റെഡ് ഹൗസ് ക്യാപ്റ്റന്‍), മുഹമ്മദ് ബിലാല്‍ (ഗ്രീന്‍ ഹൗസ് ക്യാപ്റ്റന്‍), ആരണി ഗോയല്‍ (ബ്ലൂ ഹൗസ് ക്യാപ്റ്റന്‍), അസിസ്റ്റന്റ് കോഓര്‍ഡിനേറ്റര്‍മാര്‍, ഡെപ്യൂട്ടി കോഓര്‍ഡിനേറ്റര്‍മാര്‍, സ്റ്റുഡന്റ് പ്രതിനിധികള്‍, ഹൗസ് ക്യാപ്റ്റന്മാര്‍, ഹൗസ് വൈസ് ക്യാപ്റ്റന്മാര്‍, മൂന്നാം തരം മുതല്‍ പന്ത്രണ്ടാം തരം വരെയുള്ള ഹൗസ് പ്രിഫെക്ടുമാര്‍, ക്ലാസ് പ്രിഫെക്റ്റുമാര്‍ തുടങ്ങി വലിയ ഒരു നിര തന്നെയാണ് ഈ വര്‍ഷത്തെ വിദ്യാര്‍ഥി പ്രതിനിധിസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്.
ഹെഡ് ഗേള്‍ സരമ്യ പരീദ, വിദ്യാര്‍ഥി പ്രതിനിധികളുടെ പേരില്‍ സ്‌കൂളിനോട് വിശ്വാസ്യതയതും ആത്മാര്‍ഥ സേവനവും ഉറപ്പുനല്‍കിക്കൊണ്ട് പ്രതിജ്ഞയെടുത്തു. സ്‌കൂള്‍ ഗായക സംഘത്തിന്റെ പ്രചോദത്മകമായ സംഘഗാനം സദസ്സിനെ ആനന്ദിപ്പിച്ചു. സ്‌കൂള്‍ ഹെഡ് ബോയ് ആയുഷ് ഭരദ്വാജ് സദസ്സിന് കൃതജ്ഞത പറഞ്ഞു. തുടര്‍ന്ന് സ്‌കൂള്‍ ഗാനത്തോടെ ചടങ്ങുകള്‍ അവസാനിച്ചു

LEAVE A REPLY

Please enter your comment!
Please enter your name here