Sunday, September 20, 2020

കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല, പിണറായി വ്യാജനാണ്; കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിമാരുണ്ടോ?. സപ്തംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തുപോകുന്നത്. തിരിച്ചെത്തിയത് സ്പതംബര്‍ 23നാണ്. ഒന്‍പതാം തിയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതായി കാണുന്നു. ഈ ഫയലില്‍ ഒപ്പുവെച്ചത് ശിവശങ്കറാണോ?, സ്വപ്‌ന സുരേഷാണോ? – സന്ദീപ് വാര്യര്‍

Must Read

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക്...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ്...

തിരുവനന്തപുരം: വിദേശത്തു ചികിത്സയ്ക്ക് പോയസമയത്ത് മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടത് എങ്ങനെയെന്ന് യുവമോര്‍ച്ചാ നേതാവ് സന്ദീപ് വാര്യര്‍. കേരളത്തില്‍ രണ്ട് മുഖ്യമന്ത്രിമാരുണ്ടോ?. സപ്തംബര്‍ രണ്ടിനാണ് മുഖ്യമന്ത്രി ചികിത്സയ്ക്കായി വിദേശത്തുപോകുന്നത്. തിരിച്ചെത്തിയത് സ്പതംബര്‍ 23നാണ്. ഒന്‍പതാം തിയ്യതി മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയ ഫയലില്‍ മുഖ്യമന്ത്രി ഒപ്പിട്ടതായി കാണുന്നു. ഈ ഫയലില്‍ ഒപ്പുവെച്ചത് ശിവശങ്കറാണോ?, സ്വപ്‌ന സുരേഷാണോ? – സന്ദീപ് വാര്യര്‍ വാര്‍ത്താ സമ്മേളനത്തില്‍ ചോദിച്ചു.

വിദേശത്തുള്ളപ്പോള്‍ ഇത്തരത്തില്‍ മുഖ്യമന്ത്രിയുടെ പേരില്‍ വ്യാജ ഒപ്പിടാന്‍ കഴിഞ്ഞെങ്കില്‍ നാട്ടിലുള്ളപ്പോഴും ഇത് സംഭവിക്കാമല്ലോയെന്നും സന്ദീപ് വാര്യര്‍ പറയുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയാണോ, പാര്‍ട്ടിയുടെ അറിവോടെയാണോ വ്യാജഒപ്പിട്ടതെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് സന്ദീപ് പറഞ്ഞു. ഇനി ഒപ്പിടാന്‍ വേണ്ടി കണ്‍സല്‍ട്ടന്‍സി കമ്പനിക്ക് കരാര്‍ കൊടുത്തിട്ടുണ്ടോ?. മുന്‍പ് കെ കരുണാകരന്‍ വിദേശത്ത് പോയപ്പോള്‍ മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് പറഞ്ഞാണ് ചീഫ് സെക്രട്ടറി ഫയിലില്‍ ഒപ്പിട്ടത്. എന്നാല്‍ ഇത്തരം കീഴ് വഴക്കങ്ങള്‍ ഒന്നും ഇവിടെ ഉണ്ടായിട്ടില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.

കേരളം ഭരിക്കുന്നത് പിണറായി വിജയനല്ല, പിണറായി വ്യാജനാണ്. എല്ലാം ഇ ഫയലാണെന്ന് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയില്ലാത്ത സമയത്ത് മുഖ്യമന്ത്രിയുടെ വ്യാജഒപ്പിടുന്ന സംഭവം രാജ്യത്ത് ആദ്യമായിരിക്കുമെന്ന്് സന്ദീപ് പറഞ്ഞു.

English summary

Yuva Morcha leader Sandeep Warrier talks about how the Chief Minister signed the file that reached the CM’s office while he was going abroad for treatment. Are there two Chief Ministers in Kerala? The Chief Minister will go abroad for treatment on September 2.

Leave a Reply

Latest News

ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക്; 4,644പേര്‍ക്ക് കോവിഡ്, 18 മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്നാം ദിനവും നാലായിരം കടന്ന് കൊവിഡ്; സംസ്ഥാനത്ത് ഇന്ന് 4644 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിത്തു, 18 മരണം. കഴിഞ്ഞ...

ഇടുക്കിയില്‍ ജലനിരപ്പ് 2379.24 അടിയായി

കൊച്ചി: കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തെ പ്രധാന അണക്കെട്ടായ ഇടുക്കിയില്‍ ഇന്നത്തെ ജലനിരപ്പ് 2379.24 അടിയാണെന്ന് അധികൃതര്‍ നിലവില്‍ സ്പില്‍വേ വഴി ജലം പുറത്തേയ്ക്ക് വിടുന്നില്ല.ഇടുക്കി ജില്ലയിലെ മറ്റ് അണക്കെട്ടായ മാട്ടുപെട്ടിയില്‍...

ജമ്മു കശ്മീര്‍ ഭരണകൂടം ഒരു വര്‍ഷത്തേക്ക് വൈദ്യുതി- കുടിവെള്ള നിരക്ക് പകുതിയാക്കും

ശ്രീനഗര്‍: കൊവിഡിനെ തുടര്‍ന്ന് പ്രതിസന്ധിയിലായ ബിസിനസ് മേഖലയെ കരകയറ്റാന്‍ വലിയ ആശ്വാസ നടപടിയുമായി ജമ്മു കശ്മീര്‍ ഭരണകൂടം. 1,350 കോടി രൂപയുടെ പാക്കേജാണ് ലഫ്.ഗവര്‍ണര്‍ മനോജ് സിന്‍ഹ പ്രഖ്യാപിച്ചത്. ഒരു വര്‍ഷത്തേക്ക് വൈദ്യുതി-...

മന്ത്രി ഇ. പി ജയരാജനും ഭാര്യ ഇന്ദിരയും കോവിഡ് മുക്തരായി

ക​ണ്ണൂ​ര്‍: കോ​വി​ഡ് ബാ​ധി​ത​രാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന മ​ന്ത്രി ഇ.​പി. ജ​യ​രാ​ജ​നും ഭാ​ര്യ ഇ​ന്ദി​ര​യും രോ​ഗ​മു​ക്ത​രാ​യി ആ​ശു​പ​ത്രി വി​ട്ടു. ഇ​രു​വ​രോ​ടും ഏ​ഴ് ദി​വ​സം വീ​ട്ടി​ല്‍ വി​ശ്ര​മ​ത്തി​ല്‍ തു​ട​രാ​ന്‍ മെ​ഡി​ക്ക​ല്‍ ബോ​ര്‍​ഡ് നി​ര്‍​ദ്ദേ​ശി​ച്ചു. സെ​പ്റ്റം​ബ​ര്‍ 11നാ​ണ് മ​ന്ത്രി​ക്കും ഭാ​ര്യ​യ്ക്കും...

ഇങ്ങനെയുള്ള വസ്ത്രങ്ങള്‍ ധരിക്കാന്‍ ഉളുപ്പുണ്ടോ? സൈബർ അക്രമത്തിന് ഇരയായി ഇന്ദ്രജിത്തിന്റെ മകളും

  സോഷ്യല്‍ മീഡിയയില്‍ ഏറെ ആരാധകരുള്ള താരമാണ് ഇന്ദ്രജിത്തിന്റെ മകള്‍ പ്രാര്‍ഥന . ധരിച്ച വസ്ത്രത്തിന്റെ പേരില്‍ ഇപ്പോള്‍ സാബര്‍ ആക്രമണത്തിന് ഇരയായിരിക്കുകയാണ് താരം. അടുത്തിടെ താരപുത്രിയുടെ വസ്ത്രത്തിന് നേരെയായിരുന്നു വിമര്‍ശനം. ഓഫ് ഷോള്‍ഡര്‍ ക്രോപ്...

More News