Sunday, September 26, 2021

ലഹരി ഉപയോഗിക്കാൻ 13 നിലയുള്ള കെട്ടിടത്തിൻ്റെ വാട്ടർ ടാങ്കിൻ്റെ മുകളിൽ വലിഞ്ഞുകയറിയ യുവാക്കൾ പിടിയിൽ

Must Read

കൊച്ചി: ലഹരി ഉപയോഗിക്കാൻ 13 നിലയുള്ള കെട്ടിടത്തിൻ്റെ വാട്ടർ ടാങ്കിൻ്റെ മുകളിൽ വലിഞ്ഞുകയറിയ യുവാക്കൾ പിടിയിൽ. ടോക് എച്ച് സ്കൂളിന് സമീപത്തുള്ള ആളൊഴിഞ്ഞ ഫ്ലാറ്റിലാണ് സംഭവം. ഗോവണി പോലുമില്ലാത്ത വാട്ടർ ടാങ്കിൻ്റെ മുകളിൽ കയറിയായിരുന്നു യുവാക്കളുടെ കഞ്ചാവ് പ്രയോഗം.

മരട് സ്വദേശികളായ ജെസ്ലൻ, അശ്വൻ, വൈറ്റില സ്വദേശി അഭിഷേക് എന്നിവരാണ് പിടിയിലായത്. നേരത്തേ ഇവിടെ നിന്നും വാഷ്, വാറ്റുപകരണങ്ങൾ എന്നിവ കണ്ടെത്തിയിരുന്നു. അജ്ഞാത ഡ്രോണുകൾ പറന്നെന്ന മീഡിയ മലയാളം വാർത്തയെ തുടർന്ന് നടത്തിയ പരിശോധനയിലായിരുന്ന് ലഹരി പിടികൂടിയത്. കടവന്ത്രയിലാണ് രാത്രി കാലങ്ങളിൽ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടർന്ന് ഭീതിയിലായ നാട്ടുകാരാണ് മീഡിയ മലയാളം കൊച്ചി ബ്യൂറോയെ ഇക്കാര്യം അറിയിച്ചത്.

ടോക് എച്ച് സ്കൂളിന് സമീപത്തുള്ള ആളൊഴിഞ്ഞ ഫ്ലാറ്റിന് സമീപമാണ് ഡ്രോണുകൾ പറക്കുന്നതെന്ന് ദൃക്സാക്ഷികൾ വെളിപ്പെടുത്തി. ഇന്നാണ് പോലീസിന് ഇതിൻ്റെ സത്യാവസ്ഥ ബോധ്യപ്പെട്ടത്. പറന്നത് ഡ്രോണുകൾ തന്നെ. പറത്തിയത് നഗരത്തിലെ കള്ള വാറ്റുകാരും. .

ഇതേ ഫ്ലാറ്റിൽ നിന്നും നേരത്തേ മയക്കുമരുന്ന് പിടികൂടിയിരുന്നു.
സമീപത്തുള്ള ഫ്ലാറ്റിൽ താമസിക്കുന്നവരാണ് ആകാശത്ത് അജ്ഞാത വെളിച്ചം കണ്ടത്. കണ്ടവർ ദൃശ്യം മൊബൈലിൽ പകർത്തിയപ്പോഴാണ് ഡ്രോൺ അണെന്ന് മനസിലായത്.

ആളൊഴിഞ്ഞ ഫ്ലാറ്റിൽ അജ്ഞാതർ വന്നു പോകാറുണ്ടെന്നും വാഹനങ്ങൾ ശ്രദ്ധയിൽ പെടാറുണ്ടെന്നും നാട്ടുകാർ പറയുന്നു. ഈ ഭാഗത്ത് സ്ഥിരമായി പോലീസ് പട്രോളിംഗ് നടത്താറില്ലെന്നും നാട്ടുകാർ കുറ്റപ്പെടുത്തി.

Leave a Reply

Latest News

ആരാധനാലയങ്ങളിലെ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് പണം മോഷ്ടിക്കുന്നത് പതിവാകുന്നു.

കഴിഞ്ഞ മൂന്നുദിവസങ്ങളിലായി ഐരാപുരം കൂഴൂർ ക്ഷേത്രം, പള്ളിക്കര മലേക്കുരിശു പള്ളി, ഞാറള്ളൂർ ഏലംകുളം ക്ഷേത്രം, കിഴക്കമ്പലം മോളേൽകുരിശ് എന്നിവിടങ്ങളിലാണ് മോഷണം നടന്നിട്ടുള്ളത്.കൂഴൂർ ക്ഷേത്രത്തിലെ വെള്ളി ആഭരണമാണ്...

More News