Tuesday, June 15, 2021

യൂത്ത് കെയർ പദ്ധതിയുമായി യൂത്ത് കോൺഗ്രസ്

Must Read

കൊച്ചി: കോവിഡ് രോഗികളെ സഹായിക്കുന്നതിനും പ്രതിരോധ പ്രവർത്തനങ്ങൾക്കും സന്നദ്ധ സേന രൂപീകരിച്ച് യൂത്ത് കോൺഗ്രസ്. ജില്ലയിലെ പതിനാല് നിയോജകമണ്ഡലങ്ങളിലും യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ യൂത്ത് കെയർ വോളണ്ടിയർമാർ പ്രവർത്തിക്കും. കോവിഡ് രോഗികൾക്ക് ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ചു നൽകാനും കോവിഡ് മൂലം മരണപ്പെടുന്നവരുടെ മൃതദേഹം സംസ്കരിക്കാനും യൂത്ത് കോൺഗ്രസ് പ്രവർത്തകർ സജീവമായി രംഗത്തുണ്ടാവുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ടിറ്റോ ആന്റണി അറിയിച്ചു. കോവിഡ് രോഗികൾക്ക് ആശുപതിയിൽ പോകാൻ വാഹന സൗകര്യവും യൂത്ത് കോൺഗ്രസ് സജ്ജീകരിച്ചിട്ടുണ്ട്. ആംബുലൻസ് എല്ലാ നിയോജകമണ്ഡലങ്ങളിലും ആംബുലൻസ് സേവനവും ലഭ്യമാക്കിയിട്ടുണ്ട്.

നിയോജകമണ്ഡലം പ്രസിഡന്റുമാരുടെ മേൽനോട്ടത്തിൽ പ്രവർത്തകർ വോളണ്ടിയർ സേന രൂപീകരിച്ച സജീവമായി സന്നദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കണമെന്ന് ടിറ്റോ ആന്റണി അഭ്യർഥിച്ചു.

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News