Tuesday, June 15, 2021

ലക്ഷദ്വീപ് കളക്ടർ അസ്കർ അലിയുടെ കോലം കത്തിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം

Must Read

കവരത്തി:ലക്ഷദ്വീപ് കളക്ടർ അസ്കർ അലിയുടെ കോലം കത്തിച്ച കേസിൽ യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകർക്ക് ജാമ്യം . ഹൈക്കോടതി ഇടപെടലിനെ തുടർന്നാണ് അമിനി മജിസ്ട്രേറ്റ് കോടതി ജാമ്യം അനുവദിച്ചത്. തടവ് നിയമവിരുദ്ധമെന്ന് ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ജാമ്യവ്യവസ്ഥകള്‍ പാലിച്ചാല്‍ വിട്ടയക്കാമെന്ന് പോലീസ് കോടതിയെ അറിയിച്ചിരുന്നു. കോലം കത്തിച്ചതിന് അറസ്റ്റിലായ 23 പേരെയും പാര്‍പ്പിച്ചത് ഒരു ഹാളിലായിരുന്നു. ഒരു ശുചിമുറി മാത്രമാണ് ഉണ്ടായിരുന്നത്. ഒരാള്‍ക്ക് കോവിഡ് ബാധിച്ചു.

കോലം കത്തിച്ചവര്‍ക്കെതിരെയുള്ളത് സ്റ്റേഷനില്‍ നിന്ന് ജാമ്യം നല്‍കാവുന്ന കുറ്റമേയുള്ളൂ. അ‍ഞ്ചുദിവസം തടവിലാക്കിയത് നിയമവിരുദ്ധമാണ്. മൂന്നുമണിക്കൂറിനകം മോചിപ്പിക്കാനും കോടതി ഉത്തരവിട്ടു

Leave a Reply

Latest News

ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്; ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: ഒറ്റ ‍ഡോസിന് 16–18 കോടി രൂപയാണു വേണ്ടത്. ഈ മരുന്ന് വിദേശത്തു നിന്ന് ഇറക്കുമതി ചെയ്യാനും ആവശ്യമായ ചികിത്സ നൽകാനും സർക്കാരിനു നിർദേശം നൽകണമെന്നാവശ്യപ്പെട്ട്...

More News