കായംകുളത്ത് വൻ സിന്തറ്റിക്മയക്കുമരുന്ന് വേട്ട യുവ മിഥുനങ്ങൾ പിടിയിൽ

0

കായംകുളത്ത് വൻ സിന്തറ്റിക്മയക്കുമരുന്ന് വേട്ട യുവ മിഥുനങ്ങൾ പിടിയിൽ .
.എം.ഡി.എം.എ എന്ന അതിമാരക ലഹരിമരുന്നുമായി അന്തർസംസ്ഥാന ബസിൽ എത്തിയ യുവ മിഥുനങ്ങളെ കായംകുളം പൊലീസിന്റെയും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡിന്റെയും പിടിയിലായി. അനീഷ് – 24, S/o ബേബിച്ചൻ.ചാലുവടക്കേതിൽ, കണ്ണാം പള്ളി ഭാഗം, കായംകുളം . ആര്യ – 19, D/o വിക്രമൻ , തൈപ്പറമ്പിൽ . കൊറ്റുക്കുളങ്ങര, കായംകുളം എന്നിവരെ കായംകുളം ജി.ഡി.എം ഓഡിറ്റോറിയത്തിന് മുൻവശം വച്ച് അറസ്റ്റ് ചെയ്തത്. ഇവരുടെ പക്കൽനിന്ന് 70 ഗ്രാം എം.ഡി.എം.എ പൊലീസ്പിടിച്ചെടുത്തു.

കായംകുളത്ത് വൻ സിന്തറ്റിക്മയക്കുമരുന്ന് വേട്ട യുവ മിഥുനങ്ങൾ പിടിയിൽ 1
കായംകുളത്ത് വൻ സിന്തറ്റിക്മയക്കുമരുന്ന് വേട്ട യുവ മിഥുനങ്ങൾ പിടിയിൽ 2

സിന്തറ്റിക്മയക്കുമരുന്ന്ഇനത്തിൽപെട്ട മെഥിലിൻ ഡയോക്സി മെത്ത് ആംഫിറ്റമിൻ (എം.ഡി.എം.എ) , മുംബൈ,ഗോവഎന്നിവിടങ്ങളിൽ നിന്നും വൻതോതിൽ കേരളത്തിലേക്ക് കടത്തുന്നസംഘത്തെകുറിച്ച് ജില്ലാ പൊലീസ് മേധാവി ജീ . ജെയ് ദേവ് IPS നു രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച്അന്വേഷണംനടത്തിവരികെയാണ് . നർക്കോട്ടിക് സെൽ Dysp M K ബിനുകുമാറിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ്ടിമും കായംകുളം Dysp അലക്സ്ബേബിയുടെനേത്യത്വത്തിലുള്ള കായംകുളംപൊലീസ് സമ്പ് ഇൻസ്പെക്ടർ ശ്രീകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ബുധനാഴ്ച അതിരാവിലെ 7 മണിയോടുകൂടി
വാഹനപരിശോധന നടത്തിവരുന്നതിനിടയിൽ അന്തർസംസ്ഥാന ബസിൽ വന്നിറങ്ങി വീട്ടിലേയ്ക്ക് വാഹനം കാത്തു നിന്ന യുവ മിഥുനങ്ങൾപിടിയിലാകുന്നത്.അതിമാരകമായക്കുമരുന്നായ എം ഡി എം എ സിന്തറ്റിക് ഡ്രഗുകളുടെ രാജാവ് എന്നാണ്അറിയപ്പെടുന്നത്. രണ്ടോ മൂന്നോ തവണ ഉപയോഗിച്ചു കഴിഞ്ഞാൽ പോലും അഡിക്റ്റ് ആയി മാറുന്ന തരത്തിലുള്ള ഇനത്തിൽ പെട്ട, കൃത്രിമമായിഉണ്ടാക്കുന്ന മയക്കുമരുന്നാണ് എം ഡി എം എ യും പാർട്ടിഡ്രഗ്എന്നപേരിലുംഇത്അറിയപ്പെടുന്നു. ഒറ്റത്തവണഉപയോഗിച്ചാൽ 18 മണിക്കൂറോളം ഇതിന്റെലഹരിനിലനിൽക്കുംഎന്നാണ്പറയപ്പെടുന്നത്.ഇത്ഉപയോഗിച്ചുകഴിഞ്ഞാൽക്ഷീണംഅനുഭവപെടില്ല.അനിഷിന് കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ വധശ്രമത്തിന് കേസ് നിലവിൽ ഉണ്ട് . ആയതിന്ജാമ്യത്തിലാണ് ഇയാൾ . ഇയാൾ മാസത്തിൽ രണ്ടോ . മുന്നോ തവണ സംസ്ഥാനത്തിന് പുറത്ത് പോയി എം ഡി എം എവാങ്ങാറുണ്ടെന്നും കായംകുളം ഐക്യ ജംഗ്ഷൻ കേന്ദ്രീകരിച്ചുള്ള കൊട്ടേഷൻ സംഘങ്ങൾക്കാണ് എം ഡി എം എ നൽകുന്നതെന്നും ഇവിടെ ആവശ്യമുള്ളപ്പോൾ അവരോട് വാങ്ങി വിൽക്കാറുണ്ടെന്നും ചോദ്യം ചെയ്യലിൽ പോലീസിനോട് പറഞ്ഞു. പ്രതികൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായംനൽകിയവരെകുറിച്ചുംപ്രതികൾക്ക് ലഹരിവസ്തുലഭിച്ചഉറവിടത്തെപറ്റിയും,പ്രതികളുമായിമയക്കുമരുന്ന്ഇടപാട്നടത്തുന്നവരെകുറിച്ചുംപോലീസ്അന്വേഷണംനടത്തിവരികയാണെന്നുംവരുംദിവസങ്ങളിലുംശക്തമായപരിശോധനകൾനടത്തുമെന്നും നർക്കോട്ടിക് സെൽ Dysp പറഞ്ഞു. കായംകുളം കേന്ദ്രീകരിച്ചുള്ള കൊട്ടേഷൻസംഘങ്ങൾ,കോളേജ്കുട്ടികൾക്കുംഅന്യസംസ്ഥാനതൊഴിലാളികൾക്കുംആണ്പ്രധാനമായും ഇവർ ഇത് വില്പന നടത്താറുള്ളത്. എം ഡി എം എ ഗ്രാമിന് 1500 രൂപക്ക് വാങ്ങുന്ന ഇവർ ഗ്രാമിന്5000രൂപ നിരക്കിലാണ്വിൽക്കുന്നത് പിടികൂടിയ എം ഡി എം എയ്ക്ക്വിപണിയിൽ 3.5ലക്ഷത്തോളംവിലവരും .സബ്-ഇൻസ്‌പെക്ടർ SI ശ്രീകുമാർ , Ad. S | മുരളിധരൻ , Scpo റെജി. അനുപ് , നിസാം, Wcpo ജോളി, റെസീന അരുൺ ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡ് അംഗങ്ങളായ S | ഇല്യാസ് , ASI സന്തോഷ് , ജാക്സൺ Spo ഉല്ലാസ് , Cpo ഷാഫി, എബി, സിദ്ദീഖ് . പ്രവീഷ് എന്നിവർ ചേർന്നാണ് പ്രതികളെ മയക്കു മരുന്ന് സഹിതം പിടികൂടിയത്

LEAVE A REPLY

Please enter your comment!
Please enter your name here