ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റക്കൈകൊണ്ട് അപകടകരമാംവിധം സ്‌കൂട്ടർ ഓടിച്ച് യുവാവ്; നേരെ ചെന്നു ചാടിയത് പോലീസിന്റെ മുന്നിലേക്ക്; പിന്നീട് നടന്നത്…

0

പാലക്കാട്: ഉറങ്ങുന്ന മകളെ തോളിലിട്ട് ഒറ്റക്കൈകൊണ്ട് അപകടകരമാംവിധം സ്‌കൂട്ടർ ഓടിച്ചെത്തിയ യുവാവിനെ തടഞ്ഞുനിർത്തി ശാസിച്ച് പൊലീസ്. ഒറ്റ കൈ കൊണ്ട് സ്‌കൂട്ടർ ഓടിക്കാൻ അനുവദിക്കില്ലെമന്ന് പോലീസ് പറയുകയും തുടർന്ന് യുവാവ് തന്റെ ബന്ധുവിനെ വിളിച്ചുവരുത്തിയാണ് യാത്ര തുടർന്നത്. പാലക്കാട് താരേക്കാടാണ് സംഭവം.

ചക്കന്തറയിലുള്ള ഭാര്യയുടെ വീട്ടിലേക്ക് പോവുകയാണെന്നാണ് പൊലീസിനോട് പറഞ്ഞത്. എന്നാൽ ഇങ്ങനെ യാത്രചെയ്യാൻ പറ്റില്ലെന്നും ഓട്ടോ വിളിച്ച് പോയ്ക്കോളൂവെന്നും ആദ്യം പൊലീസ് നിർദേശിച്ചെങ്കിലും പിന്നീട് ബന്ധുവിനെ വിളിച്ചുവരുത്തി കൂടെ വിടുകയായിരുന്നു. സാഹസികമായി യാത്രചെയ്ത് അപകടങ്ങൾ വിളിച്ചുവരുത്തരുതെന്ന് ശാസിച്ചാണ് യുവാവിനെ പൊലീസ് പറഞ്ഞുവിട്ടത്.

Leave a Reply