Wednesday, July 28, 2021

ദേശീയപാതയിലെ കുഴിയിൽ വീണ് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം

Must Read

തിരുവനന്തപുരം: ദേശീയ പാതയിലുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പാറശ്ശാല ഇഞ്ചി വിള സ്വദേശി സജീറാണ് അപകടത്തിൽ മരിച്ചത്.

നെയ്യാറ്റിൻകര – നാഗർകോവിൽ ദേശീയ പാതയിലുണ്ടായ അപകടത്തിലാണ് മരണം. റോഡിലെ കുഴിയാണ് ബൈക്ക് യാത്രക്കാരന് മരണക്കുഴിയായി മാറുകയായിരുന്നു.

പാറശാല ജംഗ്ഷന് സമീപത്തുവച്ചായിരുന്നു അപകടം. ദേശീയപാതയിലെ കുഴിയിൽ വീണ് തെറിച്ച സജീറിനെ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. ഇതോടെയാണ് സജീറിന് ദാരുണാന്ത്യം സംഭവിച്ചത്.

Leave a Reply

Latest News

ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്

കൊച്ചി: ട്രാൻസ്ജെൻഡർ ആക്ടിവിസ്റ്റ് അനന്യകുമാരി അലക്സിന്റെ (28) രഹസ്യ ഭാഗങ്ങളിൽ ഉണ്ടായിരുന്ന മുറിവുകൾക്ക് അധികം കാലപ്പഴക്കമില്ലെന്നു റിപ്പോർട്ട്. ഒരു വർഷം മുൻപു നടന്ന ലിംഗമാറ്റ ശസ്ത്രക്രിയയുമായി...

More News