Sunday, September 19, 2021

ഇരുചക്രവാഹനത്തിൽ ലൈറ്റ് തെളിച്ചതിലുള്ള തർക്കത്തിൽ യുവാവിനും സുഹൃത്തിനും മർദനവും ഒരാൾക്ക് വെട്ടുമേറ്റു

Must Read

കല്ലറ: ഇരുചക്രവാഹനത്തിൽ ലൈറ്റ് തെളിച്ചതിലുള്ള തർക്കത്തിൽ യുവാവിനും സുഹൃത്തിനും മർദനവും ഒരാൾക്ക് വെട്ടുമേറ്റു. മീതൂർ വിജിൻ ഭവനിൽ വിജിൻ(26) നാണ് വെട്ടേറ്റത്.

ഇയാളുടെ കൂടെയുണ്ടായിരുന്ന സുഹൃത്ത് ശരത്തിനും മർദനമേറ്റു. വെഞ്ഞാറമൂട് പോലീസിൽ പരാതി നൽകിയിട്ടുണ്ട്.

വിജിനും സുഹൃത്ത് ശരത്തുംകൂടി കാഞ്ഞിരംപാറ ഭാഗത്തേക്കു പോകുമ്പോൾ റോഡിലിരിക്കുകയായിരുന്ന സംഘത്തിന്റെ മുഖത്ത് വാഹനത്തിന്റെ പ്രകാശം അടിച്ചു.

ഇത് ചോദ്യം ചെയ്യുകയും യുവാക്കളും സംഘവുമായി വാക്കേറ്റവും കൈയാങ്കളിയും നടന്നു.

തുടർന്ന് സംഘത്തിലൊരാൾ കൈയിലുണ്ടായിരുന്ന വെട്ടുകത്തിവെച്ച് വിജിനെ വെട്ടുകയായിരുന്നു. വയറിൽ വെട്ടുകൊണ്ട വിജിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിലെത്തിച്ച് ചികിത്സതേടി. സംഭവവുമായി ബന്ധപ്പെട്ട് കേസെടുത്തതായി വെഞ്ഞാറമൂട് പോലീസ് അറിയിച്ചു.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News