Sunday, September 19, 2021

പാണിയേലിയിൽ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു;സഹോദരൻ്റെ വിവാഹത്തിൻ്റെ പന്തലഴിക്കാനെത്തിയവരോടൊപ്പം കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം

Must Read

പെരുമ്പാവൂർ: പാണിയേലി പുഴയിൽ അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു. വളയൻചിറങ്ങര ഇംപീരിയൽ ഗാർഡൻ വില്ലയിൽ താമസിക്കുന്ന പുത്തൻ മഠത്തിൽ മനുമോഹനാണ് മരിച്ചത്. സഹോദരൻ്റെ വിവാഹത്തിൻ്റെ പന്തലഴിക്കാനെത്തിയവരോടൊപ്പമാണ് മനു ഇരുമലക്കടവിലെത്തിയത്. കുളിക്കാനിറങ്ങുന്നതിനിടെ കാൽ വഴുതി പുഴയിൽ വീഴുകയായിരുന്നു.

പെരുമ്പാവൂരിലെ അഗ്നിശമനസേന ഉദ്യോഗസ്ഥരെത്തി മനുവിനെ കരക്കെത്തിച്ചു. പ്രാഥമിക ശുശ്രൂഷ നൽകിയപ്പോൾ ജീവനുണ്ടെന്ന് തിരിച്ചറിഞ്ഞു. പിന്നീട് കളമശേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആന്തരീക അവയവങ്ങളിൽ നിന്നും വെള്ളം വലിച്ചു കളഞ്ഞെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഇന്ന് വൈകിട്ട് മൂന്നു മണിയോടെയായിരുന്നു സംഭവം.
പെരുമ്പാവൂർ ഫയർ സ്റ്റേഷൻ ഒഫീസർ എൻ.എച്ച്.അസൈനാർ, അസി.സ്റ്റേഷൻ ഓഫീസർ പി.എൻ.സുബ്രമണ്യൻ എന്നിവർ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.

സേനാംഗമായ പി.സുബ്രമണ്യനാണ് യുവാവിനെ കരക്കെത്തിച്ചത്. സേനയുടെ ആമ്പുലൻസിൽ ആശുപത്രിയിൽ എത്തിച്ചു. സേനാംഗങ്ങളായ പി.കെ.സന്തോഷ്, ബെന്നി മാത്യു .ബിബിൻ മാത്യു, ഉജേഷ്, സി.ശ്രീജ്ഞിത്ത്, ഷാജു എബ്രഹാം-, ബെന്നി ജോർജ്ജ് എന്നിവർ രക്ഷാപ്രവർത്തനത്തിനെത്തിയ സംഘത്തിലുണ്ടായിരുന്നു.

പരേതനായ മോഹൻ്റെയും രമയുടേയും മകനാണ്. സഹോദരങ്ങൾ: അനുമോഹൻ, ബിനു മോഹൻ. ഐരാപുരം റബർ പാർക്കിലെ ജീവനക്കാരനായുരുന്നു മനു മോഹൻ

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News