Sunday, September 19, 2021

വാട്‌സ്ആപ്പിൽ പെൺകുട്ടിക്ക് സന്ദേശമയച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാവിന് ക്രൂരമർദനം

Must Read

മലപ്പുറം: വാട്‌സ്ആപ്പിൽ പെൺകുട്ടിക്ക് സന്ദേശമയച്ചെന്ന് ആരോപിച്ച് മലപ്പുറത്ത് യുവാവിന് ക്രൂരമർദനം. തിരൂരിനടുത്ത് ചെറിയമുണ്ടത്താണ് സംഭവം. 23 വയസുകാരനായ സൽമാനുൽ ഹാരിസ് ആണ് സദാചാര ഗുണ്ടകളുടെ ആക്രമണത്തിനിരയായത്.

ക​ഴി​ഞ്ഞ​ദി​വ​സം വൈ​കു​ന്നേ​രം നാ​ലോ​ടെ​യാ​ണ് സം​ഭ​വം. ഒ​രു പെ​ൺ​കു​ട്ടി​യു​മാ​യി ചാ​റ്റ് ചെ​യ്തെ​ന്നാ​രോ​പി​ച്ച് ഒ​രു​സം​ഘം ഇ​യാ​ളെ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സം​ഘം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തു​ക​യും പ്ര​ച​രി​പ്പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​ക​ൾ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത​വ​രാ​ണെ​ന്നാ​ണ് വി​വ​രം.

സം​ഭ​വ​ത്തി​ൽ ഹാ​രി​സി​ന്‍റെ അ​മ്മ സു​ഹ്റ പോ​ലീ​സി​നും മു​ഖ്യ​മ​ന്ത്രി​ക്കും പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്. മാ​ന​സി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന മ​ക​നെ​യാ​ണ് ആ​ക്ര​മി​ച്ച​തെ​ന്ന് സു​ഹ്റ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

Leave a Reply

Latest News

ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനാവുമെന്ന അഭ്യൂഹം തള്ളി സുരേഷ് ഗോപി എംപി. തത്കാലം പാര്‍ട്ടി പ്രവര്‍ത്തകനായി തുടരാനാണ് താത്പര്യമെന്ന് സുരേഷ് ഗോപി പറഞ്ഞു.'നിലവില്‍ എനിക്ക് ചില...

More News