Tuesday, October 26, 2021

ദിവസങ്ങൾക്കു മുൻപ് കത്തിച്ച കാറിന് വീണ്ടും തീയിട്ട യുവാവ് അറസ്റ്റിൽ

Must Read

ശ്രീകാര്യം: ദിവസങ്ങൾക്കു മുൻപ് കത്തിച്ച കാറിന് വീണ്ടും തീയിട്ട യുവാവ് അറസ്റ്റിൽ. കാര്യവട്ടം കുറ്റിച്ചൽ പണയിൽ വീട്ടിൽ ബിമലി(20)നെയാണ് ശ്രീകാര്യം പോലീസ് അറസ്റ്റ് ചെയ്തത്.

മൂന്നുദിവസം മുമ്പ് ഇയാൾ മാതൃഭൂമി തൃപ്പാദപുരം ഏജന്റ് കാര്യവട്ടം കുറ്റിച്ചൽ മാത്രവിള വീട്ടിൽ സുനിലിന്റെ(ചോട്ടു) വീടിനു സമീപം പാർക്ക് ചെയ്തിരുന്ന കാർ കത്തിച്ചതിന് പിടിയിലായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷിക്കുന്നതിനിടെയിലാണ് ശനിയാഴ്ച രാത്രി പത്തോടെ വീണ്ടും കാർ കത്തുന്നത് കണ്ടത്. പോലീസും നാട്ടുകാരും പരിശോധന നടത്തുന്നതിനിടെ സുനിലിന്റെ വീടിനു സമീപം താമസിക്കുന്ന ടെക്നോപാർക്ക് ജീവനക്കാരൻ ജോമേഴ്സ് വീടിനു മുൻപിൽ പാർക്ക് ചെയ്ത ബൈക്കും കത്തുന്നത് ശ്രദ്ധയിൽപ്പെട്ടു. സമീപത്തെ സി.സി.ടി.വി. പരിശോധിച്ചതിൽനിന്നാണ് ബിമലിനെ പിടികൂടിയത്. ചെരുപ്പിൽ തീപിടിപ്പിച്ചാണ് ഇയാൾ വാഹനങ്ങൾ കത്തിച്ചതെന്ന് പോലീസ് കണ്ടെത്തി

Leave a Reply

Latest News

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി

സഹപാഠികളായ രണ്ടു യുവതികളെ ദുരൂഹസാഹചര്യത്തില്‍ കാണാതായി. കുണ്ടറ പെരുമ്പുഴ സ്വദേശിനി രശ്മി (21)ഉമയനല്ലൂര്‍ വാഴപ്പിള്ളി സ്വദേശിനി അസിയ (18) എന്നിവരെയാണ് കാണാതായത്.കൊല്ലത്ത് സ്വകാര്യസ്ഥാപനത്തില്‍ ഫാഷന്‍ ഡിസൈനിങ്...

More News