Friday, July 30, 2021

വിദേശത്തുനിന്നെത്തിയ യുവാവ് ഭാര്യയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിൽ

Must Read

ബേപ്പൂർ: ഭാര്യയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതി വിദേശത്തുനിന്ന്‌ എത്തിയപ്പോൾ വിമാനത്താവളത്തിൽ അറസ്റ്റിലായി. ബേപ്പൂർ സ്വദേശിയായ യുവതിയെ ശാരീരികമായും മാനസികമായും പീഡിപ്പിച്ചെന്നാണ്‌ പരാതി. തൃശ്ശൂർ പുന്നൂർ കളരിക്കൽ അശ്വിൻരാജ്‌ (30) ആണ്‌ അറസ്റ്റിലായത്‌. കഴിഞ്ഞവർഷമാണ്‌ കേസിനാസ്പദമായ സംഭവം.

അബുദാബിയിൽ എൻജിനിയറായ അശ്വിൻ രാജിനെതിരേ പോലീസ്‌ ലുക്ക്‌ഔട്ട്‌ നോട്ടീസ്‌ പതിച്ചിരുന്നു. അബുദാബിയിൽനിന്ന്‌ പ്രതി െബംഗളൂരു വിമാനത്താവളത്തിൽ ഇറങ്ങിയപ്പോൾ ഇമിഗ്രേഷൻ അധികൃതരാണ്‌ ബേപ്പൂർ പോലീസിൽ വിവരമറിയിച്ചത്‌. തുടർന്ന്‌ ഇയാൾ അറസ്റ്റിലായി. കോഴിക്കോട്‌ കോടതിയിൽ ഹാജരാക്കിയ പ്രതിയെ ജാമ്യത്തിൽ വിട്ടു.

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News