Monday, September 27, 2021

അയൽവാസിയായ ബന്ധുവിന്റെ വീട്ടിൽ കവർച്ച നടത്തിയ ശേഷം മോഷണ വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ച യുവാവ് മോഷണക്കേസിൽ അറസ്റ്റിൽ

Must Read

റാന്നി: അയൽവാസിയായ ബന്ധുവിന്റെ വീട്ടിൽ കവർച്ച നടത്തിയ ശേഷം മോഷണ വിവരം നാട്ടുകാരെയും പൊലീസിനെയും അറിയിച്ച യുവാവ് മോഷണക്കേസിൽ അറസ്റ്റിൽ. പെരുനാട് മാമ്പാറ എരുവാറ്റുപുഴ ജംക്‌ഷനു സമീപം ഗോകുൽ വീട്ടിൽ പരമേശ്വരൻ പിള്ളയുടെ വീട്ടിൽ നടന്ന കവർച്ചയുമായി ബന്ധപ്പെട്ട് ബന്ധുവായ ചന്ദ്രമംഗലത്ത് ബിജു ആർ.പിള്ളയാണ് അറസ്റ്റിലായത്. ഈ മാസം 11ന് രാത്രി പത്തരയോടെയാണു പരമേശ്വരൻ പിള്ളയുടെ വീട്ടിൽ കവർച്ച നടന്നത്.

വീടിന്റെ വശത്തെ വലിയ ജനാല ഇളക്കി മാറ്റിയ ശേഷം ഉള്ളിൽ കടന്ന് അലമാരയിൽ സൂക്ഷിച്ചിരുന്ന 30 പവൻ സ്വർണാഭരണങ്ങളും 22,000 രൂപയുമാണ് മോഷ്ടിച്ചത്. പരമേശ്വരൻ പിള്ള ആശുപത്രിയിൽ ആയതിനാൽ ഭാര്യയും മകളും വീട്ടിൽ ഉണ്ടായിരുന്നില്ല. വീട് അടഞ്ഞു കിടക്കുകയായിരുന്നു. വീട്ടിൽ എന്തോ ശബ്ദം കേട്ടെന്നും ചെന്നു നോക്കിയപ്പോൾ ജനാല ഇളക്കിയ നിലയിൽ കണ്ടെന്നും ബിജുവാണ് പരമേശ്വരൻ പിള്ളയുടെ മകൾ ദീപയെ അറിയിച്ചത്.

പിന്നീട് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. സമീപവാസികളു‌ടെ സാന്നിധ്യത്തിൽ വീടിനു ചുറ്റും പരിശോധിച്ചതിനു ശേഷമായിരുന്നു ബിജു പൊലീസിനെ വിവരം അറിയിച്ചത്. ദീപയുടെ പരാതിയിൽ പൊലീസ് കേസ് എടുത്ത് ഒട്ടേറെ മോഷ്ടാക്കളെയും ക്രിമിനലുകളെയും ചോദ്യം ചെയ്തെങ്കിലും തുമ്പൊന്നും ലഭിച്ചില്ല.

വീടിന്റെ മുൻപിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിൽ പെടാതെ മോഷണം നടത്തിയതിനെക്കുറിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് ബിജുവിലേക്കെത്തിയത്. ജില്ലാ പൊലീസ് മേധാവി ആർ.നിശാന്തിനി, റാന്നി ഡിവൈഎസ്പി മാത്യു ജോർജ്, പെരുനാട് ഇൻസ്പെക്ടർ യു.രാജീവ് കുമാർ, എസ്ഐമാരായ ജെ.ശ്രീജിത്ത്, എഎസ്ഐ റഹീം തോമസ്, സിപിഒമാരായ ബിജു മാത്യു, ജിജു, പ്രദീപ്, ജോമോൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം

Leave a Reply

Latest News

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി കോവിഡ് ബാധിച്ച് മരിച്ചു

മുവാറ്റുപുഴ ആർ ഡി ഒ ഓഫീസിലെ ജീവനക്കാരൻ എം.കെ. ജോഷി (42) കോവിഡ് ബാധിച്ച് മരിച്ചു.കാക്കനാട് കളക്‌ട്രേറ്റിലും ജോലി ചെയ്തിട്ടുണ്ട്. കോതമംഗലം ചെറുവട്ടൂർ മോളും പുറത്ത്...

More News