വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ…
വിവാദങ്ങൾക്കിടയിൽ ആദിവാസിയുടെ ലിറിക്കൽ വിഡിയോ പുറത്തിറക്കി

0

മധുവിന്റെ ജീവിതം പ്രമേയമാകുന്ന സിനിമ ‘ആദിവാസി’ : ദി ബ്ലാക്ക് ഡെത്ത് എന്ന ചിത്രത്തിന്റെ ലിറിക്കൽ വിഡിയോ പുറത്തിറക്കി . മധുവിന്റെ കൊലപാതക കേസ് അട്ടിമറിക്കാൻ ശ്രമം നടക്കുന്നുണ്ട് എന്ന ബന്ധുക്കളുടെ ആരോപണം നിലനിൽക്കെയാണ് ചിത്രം റിലീസിനായി ഒരുങ്ങുന്നത്. “വിശപ്പു നിൻ ഉൾത്തീയെന്നുരഞ്ഞതില്ല നീ…
എന്നു തുടങ്ങുന്ന പാട്ട്
” കറുപ്പു എന്നുമെ കറുപ്പു താ ” എന്ന വരിയോടെയാണ് അവസാനിക്കുന്നത്.
ഏരിസിന്റെ ബാനറിൽ ഡോ. സോഹൻ റോയ് ഗാനരചനയും, നിർമ്മാണവും നിർവ്വഹിച്ച് ശരത് അപ്പാനി പ്രധാന വേഷത്തിൽ അഭിനയിച്ച “ആദിവാസി” കഥയെഴുതി സംവിധാനം ചെയ്തത് വിജീഷ് മണിയാണ്. ആദ്യ പോസ്റ്റർ റിലീസ് ചെയ്തത് വാവസുരേഷ് ആണ്.

മധുവിന്റെ ഭാഷയിൽ വിശപ്പ് പ്രമേയമാക്കിയാണ് സിനിമ ഒരുക്കിട്ടുള്ളത്. ചിത്രത്തിൽ അപ്പാനി ശരത്തിനോടൊപ്പം ചന്ദ്രൻ മാരി, വിയാൻ, മുരുകേഷ് ഭുതുവഴി, മുത്തുമണി , രാജേഷ് ബി , പ്രകാശ് വാടിക്കൽ, റോജി പി കുര്യൻ, വടികയമ്മ , ശ്രീകുട്ടി , അമൃത, മാസ്റ്റർ മണികണ്ഠൻ, ബേബി ദേവിക തുടിങ്ങിയവരാണ് അഭിയിച്ചിരിക്കുന്നത്.

ജനശ്രദ്ധ നേടി പോസ്റ്ററുകൾ

റിലീസ് ചെയ്ത് മൂന്ന് പോസ്റ്ററുകൾക്കും സാമൂഹ്യ മാധ്യമങ്ങളിൽ ഉൾപ്പെടെ ജനങ്ങൾക്കിടയിൽ മികച്ച പ്രതികരണമാണ് ലഭ്യമായിരിക്കുന്നത്. വിശപ്പ് പ്രമേയമായുള്ള സിനിമ ആയതുകൊണ്ട്
പ്രേക്ഷക സ്വീകാര്യതയും ഇരട്ടിയാണ്. മധുവിന്റെ കൊലപാതക സമയത്ത് ഏറ്റവും കൂടുതൽ ചർച്ചയായ സെൽഫി ആസ്പദമാക്കിയായിരുന്നു രണ്ടാമത്തെ പോസ്റ്റർ. ഏറെ ചർച്ചകൾക്ക് വഴിവെച്ച പോസ്റ്റർ ആയിരുന്നു അത്.
” സംഭവിക്കാതിരിക്കട്ടെ ഒരു മനുഷ്യനും” എന്ന തലവാചകത്തോടെ റിലീസ് ചെയ്ത പോസ്റ്ററും ഇതിനോടകംതന്നെ വൈറലായി കഴിഞ്ഞു. കൂടാതെ അട്ടപ്പാടിയിലെ ഗോത്ര ഗായിക വടികിയമ്മ പാടിയ സങ്കട താരാട്ട് പാട്ടും ഏറെ ശ്രദ്ധ നേടിയിരുന്നു

രചന, സംവിധാനം : വിജീഷ് മണി
നിർമാണം : സോഹൻ റോയ്
ക്യാമറ : പി. മുരുകേശ്
സംഗീതം: രതീഷ് വേഗ
എഡിറ്റിംഗ് : ബി. ലെനിൻ
സൗണ്ട് ഡിസൈൻ: ഗണേഷ് മാരാർ.
സംഭാഷണം- ചന്ദ്രൻ മാരി
ഗാനരചന : സോഹൻ റോയ്
ഗായിക : ശ്രീലക്ഷ്മി വിഷ്ണു
ലൈൻ പ്രൊഡ്യൂസർ : വിയാൻ.
പ്രൊജക്റ്റ് ഡിസൈനർ: ബാദുഷ
ആർട്ട്‌ : കൈലാഷ്
മേക്കപ്പ് :ശ്രീജിത്ത്‌ ഗുരുവായൂർ
കോസ്റ്റും : ബിസി ബേബി ജോൺ
ലോകെഷൻ മാനേജർ : രാമൻ അട്ടപ്പാടി
പി. ആർ. ഓ : എ എസ് ദിനേശ്
പരസ്യകല : ആൻറണി, കെ ജി അഭിലാഷ്
സ്റ്റിൽസ് : രാംദാസ് മാത്തുർ
പ്രൊഡക്ഷൻ ഹൗസ് : അനശ്വര ചാരിറ്റബിൾ ട്രസ്റ്റ്.
മീഡിയ പ്ലാനിങ് & മാർക്കറ്റിങ് ഡിസൈനിങ് : പി.ശിവപ്രസാദ്

LEAVE A REPLY

Please enter your comment!
Please enter your name here