Thursday, July 29, 2021

കൊന്നൊടുക്കാൻ വയ്യ. അതിനാൽ വണ്ടിക്കൂലി തരാം, ആരെങ്കിലുംവന്ന് ഇതിനെ ഏറ്റെടുക്കണമേ…പ്രഭുവിന് പൂച്ചകൾ 23 ; പരാതികൾ ഏറേ, വേറെ വഴിയില്ല

Must Read

വാഴപ്പള്ളി:കൊന്നൊടുക്കാൻ വയ്യ. അതിനാൽ വണ്ടിക്കൂലി തരാം, ആരെങ്കിലുംവന്ന് ഇതിനെ ഏറ്റെടുക്കണമേ’

ഒന്നുംരണ്ടുമല്ല എട്ടുവർഷം സ്നേഹത്തോടെ വളർത്തിയ പൂച്ചകളാണ്. അവയെ പിരിയാൻ വിഷമമുണ്ട്. വാഴപ്പള്ളി പുത്തൻവീട്ടിൽ ദേവാനന്ദപ്രഭു മൂന്നരസെന്റിലെ വീട്ടിൽ വളർത്തിയ പൂച്ചകളെ പിരിയുകയാണ്.

വെറുത്തിട്ടല്ല. വേറെ മാർഗമില്ല.

പ്രഭുവിന് പൂച്ചകൾ 23 ആണ്. മകളുടെ ഇഷ്ടത്തിൽ ഒരുപൂച്ചയെ വളർത്തിത്തുടങ്ങിയതാണ്. പിന്നീട് എണ്ണം കൂടിവന്നു. ആഗ്രഹിച്ചും സ്നേഹിച്ചും വളർത്തിയ പൂച്ചകളെ സ്ഥലപരിമിതികൾകൊണ്ടും പരാതികൾകൊണ്ടും ആവശ്യക്കാർക്ക് നൽകാനൊരുങ്ങുകയാണ് ഈ മൃഗസ്നേഹി. അതും പ്രതിഫലമില്ലാതെ.

തന്റെ ചെറിയ വീട്ടിലെ അംഗങ്ങളെപ്പോലെയാണ് പ്രഭുവിന് ഈ പൂച്ചകളും. അയൽവാസികളുടെ നിരന്തര പരാതി എന്നുമുണ്ട്. പൂച്ചകൾ പുറത്തുപോയി വരുമ്പോൾ കൈകാലുകൾക്കും കണ്ണിനും ഏൽക്കുന്ന പരിക്കുകൾകണ്ട് മനംനൊന്തു.

‘ഇത്രകാലം ആർക്കും പരാതിയില്ലായിരുന്നു. ഇപ്പോഴാണ് പരാതിക്കാർ വരുന്നത്. ആറുംഏഴും മാസമായ പൂച്ചകൾ വരെയുണ്ട്. വളർത്തിയ പൂച്ചകളെ കൊന്നൊടുക്കാൻ വയ്യ. അതിനാൽ വണ്ടിക്കൂലി തരാം, ആരെങ്കിലുംവന്ന് ഇതിനെ ഏറ്റെടുക്കണമേ’യെന്നാണ് അഭ്യർഥന.

സമീപപ്രദേശങ്ങളിലുള്ളവർ അഞ്ചുപൂച്ചകളെവരെ ഏറ്റെടുക്കാമെങ്കിൽ വാഹനത്തിൽ വീട്ടിലെത്തിച്ചുതരാനും ദേവാനന്ദപ്രഭു തയ്യാറാണ്. യാത്രാച്ചെലവ് വഹിക്കും. പൂച്ചകളെ ആവശ്യമുള്ളവർ വന്ന് ഏറ്റെടുക്കൂ എന്നുകാണിച്ച് ഇദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റുമിട്ടിരുന്നു.

Leave a Reply

Latest News

കാലുള്ള നക്ഷത്രങ്ങൾ;ജന്മ അനുജന്മ നക്ഷത്രങ്ങൾ ഏതൊക്കെ? അവരുടെ നക്ഷത്ര നാഥൻമാർ ആരൊക്കെ ?ഏതൊക്കെ നക്ഷത്രത്തിനാണ് നക്ഷത്ര സന്ധി വരുന്നത് ?

നക്ഷത്രം അശ്വതി മുതൽ രേവതി വരേയുള്ള 27 നക്ഷത്രങ്ങൾ ഉണ്ട് അവ ഏതൊക്കെ എന്ന് നോക്കാം അശ്വതി, ഭരണി, കാർത്തിക ,രോഹിണി, മകീര്യം, തിരുവാതിര, പുണർതം, പൂയം,...

More News