Sunday, November 28, 2021

നാളെ മുതൽ തീയറ്ററിൽ ഇരുന്ന് സിനിമ കാണാം

Must Read

കൊച്ചി: കോവിഡ് ലോക്ഡൗണിനു ശേഷം സംസ്ഥാനത്തെ തിയേറ്ററുകൾ തിങ്കളാഴ്ച തുറന്നു. ശുചീകരണ പ്രവർത്തനങ്ങൾക്കായി നീക്കിവെച്ച ആദ്യ ദിനത്തിൽ കാണികളില്ലാതെ പ്രദർശനങ്ങളും നടത്തി. പ്രൊജക്ടറിന്റെയും മറ്റും പ്രവർത്തനക്ഷമത ഉറപ്പാക്കുന്നതിനായിരുന്നു ഇത്. ബുധനാഴ്ച മുതൽ കാണികളെ പ്രവേശിപ്പിച്ച് പ്രദർശനം തുടങ്ങും. കോവിഡ് പ്രോട്ടോക്കോൾ പാലിച്ചാണ് തിയേറ്ററുകൾ തുറന്നത്.

ബുധനാഴ്ച ജെയിംസ് ബോണ്ട് സിനിമയായ ‘നോ ടൈം ടു ഡൈ’ വെള്ളിത്തിരയിലെത്തും. വ്യാഴാഴ്ച ശിവ കാർത്തികേയന്റെ തമിഴ് ചിത്രം ‘ഡോക്ടർ’ തിയേറ്ററുകളിലെത്തും. ജോജു ജോർജ് നായകനായ മലയാള ചിത്രം ‘സ്റ്റാർ’ വെള്ളിയാഴ്ച പ്രദർശനം തുടങ്ങും. നവംബർ 12-ന് റിലീസ് പ്രഖ്യാപിച്ച ദുൽഖർ സൽമാന്റെ ‘കുറുപ്പ്’ ആണ് അടുത്ത മാസം മലയാള സിനിമാ ലോകം കാത്തിരിക്കുന്ന പ്രധാന ചിത്രം.

നൂറു ശതമാനം സീറ്റിങ് കപ്പാസിറ്റിയിൽ പ്രദർശനം നടത്താൻ അനുവദിക്കണമെന്നാണ് തിയേറ്റർ ഉടമകളുടെ പ്രധാന ആവശ്യം.

Leave a Reply

Latest News

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും

സംസ്ഥാനത്ത് സ്‌കൂള്‍ ക്ലാസുകള്‍ വൈകിട്ടുവരെയാക്കുന്നത് സംബന്ധിച്ച് തീരുമാനം ഉടന്‍ ഉണ്ടാകും. നിലവിലെ ഷിഫ്റ്റ് സംബ്രദായത്തില്‍ ഒന്നു മുതല്‍ 12 വരെയുള്ള ക്ലാസുകള്‍ വൈകിട്ട് വരെയാക്കാന്‍ വിദ്യാഭ്യാസവകുപ്പ്...

More News