Sunday, December 5, 2021

നാളെമുതൽ വേണാടിൽ സീസൺ ടിക്കറ്റിൽ യാത്രചെയ്യാം

Must Read

കോട്ടയം: കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വർധിപ്പിച്ചതോടെ കോട്ടയംവഴി ഓടുന്ന ട്രെയിനുകളുടെ എണ്ണവും കൂടി. ഒപ്പം ഉടനടി ടിക്കറ്റെടുത്ത് യാത്രചെയ്യാനുള്ള അവസരവും. കോവിഡ് കാലത്ത് നിർത്തിവെച്ചത് ഉൾപ്പെടെ 99 ശതമാനം ട്രെയിൻ സർവീസും പുനരാരംഭിച്ചു. മുംബൈ ജയന്തി ജനത ഒഴിച്ചുള്ള മിക്ക െട്രയിനുകളും തന്നെ ഓടിത്തുടങ്ങി. പലതും സ്പെഷ്യൽ െട്രയിനുകളായിട്ടാണ് ഓടുന്നത്. യാത്രക്കാർ പൊതുവേ കുറവാണെങ്കിലും തിങ്കളാഴ്ചമുതൽ ചില െട്രയിനുകളിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ ലഭിച്ച് തുടങ്ങുന്നതോടെ യാത്രക്കാരുടെ എണ്ണം വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ െട്രയിനുകളിൽ സീസൺ ടിക്കറ്റും അനുവദിക്കും. കോട്ടയം റൂട്ടിൽ കൊല്ലം-എറണാകുളം മെമു, പുനലൂർ-ഗുരുവായൂർ പാസഞ്ചർ, വേണാട്, വഞ്ചിനാട്, നാഗർകോവിൽ-കോട്ടയം, കൊല്ലം-എറണാകുളം മെമു,നിലന്പൂർ-കോട്ടയം തുടങ്ങിയ െട്രയിനുകളിലാണ് അൺറിസർവ്ഡ് ടിക്കറ്റുകൾ ലഭ്യമാകുന്നത്.

െട്രയിൻ എത്തുന്നതിന് തൊട്ടുമുന്പുവരെ ഈ െട്രയിനുകളിൽ ടിക്കറ്റുകളെടുക്കാം. ഇവയിൽ സീസൺ ടിക്കറ്റ് ഉപയോഗിച്ചും യാത്രചെയ്യാം.

ഓരോ ട്രെയിനിലും അഞ്ചോളം ബോഗികൾ അൺറിസർവ്ഡ് ആയി ക്രമീകരിക്കും. നിലമ്പൂർ-ഷൊർണൂർ സർവീസ് പുലർച്ചെ 5.15-ന് കോട്ടയത്തുനിന്ന് പുറപ്പെട്ട് രാവിലെ 11.15-ന് നിലമ്പൂരിലും വൈകീട്ട് 3.10-ന് നിലമ്പൂരിൽനിന്ന് തുടങ്ങി രാത്രി 10.15-ന്‌ കോട്ടയത്തെത്തുംവിധമാണ് സർവീസ് നടത്തുന്നത്.

സീസൺ ടിക്കറ്റ് നാളെമുതൽ

നാളുകളായി സീസൺ ടിക്കറ്റ് ലഭ്യമല്ലാതിരുന്ന യാത്രക്കാർക്ക് തിങ്കളാഴ്ചമുതൽ സീസൺ ടിക്കറ്റ് ലഭിച്ചുതുടങ്ങും. തിങ്കളാഴ്ചമുതൽ സീസൺ ടിക്കറ്റിൽ യാത്രചെയ്യാമെങ്കിലും ഞായറാഴ്ച ടിക്കറ്റ് കൗണ്ടറിൽ ലഭ്യമല്ലെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News