Sunday, December 5, 2021

നാളെമുതൽ വേണാടിൽ സീസൺ ടിക്കറ്റിൽ യാത്രചെയ്യാം

Must Read

കലവൂർ: വിരണ്ടോടിയ പോത്തിനെ പിടിച്ചുകെട്ടിയപ്പോൾ ഉടമസ്ഥാവകാശം ഉന്നയിച്ചെത്തിയതു പലയാളുകൾ. തുടർന്ന്‌ പോത്തിനെ താത്കാലികമായി പോലീസേറ്റെടുത്തു. മണ്ണഞ്ചേരി പോലീസ് സ്റ്റേഷൻ പരിസരം പോത്തിനഭയമായി.

റോഡിനുകുറുകെ നടന്നു വാഹനങ്ങൾക്കു തടസ്സമുണ്ടാക്കിയതോടെയാണ് പാതിരപ്പള്ളിയിൽ നാട്ടുകാർ പോത്തിനെ പിടിച്ചുകെട്ടിയത്. സംഭവമറിഞ്ഞ്‌ ആളുകൾ കൂടി. കൂട്ടത്തിൽ ഉടമസ്ഥാവകാശമുന്നയിച്ച് ചിലർ രംഗത്തുവന്നതോടെ ആശയക്കുഴപ്പമായി.

തർക്കമായതോടെ പോലീസിടപെട്ടു. അവകാശികൾ അടയാളസഹിതമെത്തിയാൽ വിട്ടുകൊടുക്കാമെന്നറിയിച്ച് എസ്.ഐ. ബി. ബൈജു പോത്തിനെയേറ്റെടുത്തു.

പോത്ത് സ്റ്റേഷനിലെത്തിയതോടെ അവകാശികൾ പലരും പിന്മാറി. കലവൂരുള്ള ഒരാളാണ് ഇപ്പോഴും ഉറച്ചുനിൽക്കുന്നത്. കലവൂരിൽ കെട്ടിയിട്ടിരുന്ന പോത്ത് കെട്ടുപൊട്ടിച്ച്‌ പാതിരപ്പള്ളിവരെ എത്തിയതായാണ് ഇദ്ദേഹം പറയുന്നത്. തെളിവുമായി മാറ്റാരെങ്കിലും എത്തുമോയെന്നു കാത്തിരിക്കുകയാണ് പോലീസ്.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News