Tuesday, January 26, 2021

ആരെങ്കിലും നിങ്ങളുടെ വാട്സാപ്പിലൂടെ അല്ലെങ്കില്‍ നിങ്ങള്‍ ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ നിങ്ങളെ അപമാനിക്കുന്നതിനോ, വ്യക്തിഹത്യ ചെയ്യുന്നതിനോ, നിയമവിരുദ്ധമായതോ, അശ്ലീലഭാഷ ഉപയോഗിച്ചോ, അശ്ലീലമായതോ ആയ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ വാട്ട്സാപ്പ് ഗ്രീവന്‍സ് ഓഫീസര്‍ക്ക് അക്കാര്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാവുന്നതാണ്; എങ്ങിനെയാണ് പരാതി നല്കേണ്ടതെന്നു നോക്കാം

Must Read

സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായ സാഹചര്യത്തിൽ സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്ത്.

കർഷകരുടെ ട്രാക്ടർ റാലി സമരവും സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലി സമരവും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ അയ്യായിരം ട്രാക്ടറുകൾ അണിനിരത്തിയുള്ള...

കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷാണ് അറസ്റ്റിലായത്. രാ​ജേ​ഷി​ന്‍റെ...

വാട്സാപ്പ് ഒഴിച്ചുകൂടാനാകാത്ത ഒരു സാമൂഹ്യ-മാധ്യമവിനിമയരീതിയായി മാറിക്കഴിഞ്ഞു. ഇന്ത്യയില്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിന്‍റെ ഇന്‍റര്‍മീഡിയറി എന്ന നിര്‍വ്വചനത്തില്‍ വാട്സാപ്പ് ഉള്‍പ്പെടുന്നുവെന്നതുകൊണ്ട്, നിലവിലുള്ള ഇന്‍റര്‍മീഡിയറി ചട്ടങ്ങള്‍ പ്രകാരം അതില്‍ പോസ്റ്റു ചെയ്യപ്പെടുന്ന വിവരങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടതും, നിയമവിരുദ്ധമായ കാര്യങ്ങള്‍ ഉണ്ടാകുന്നില്ല എന്ന് വാട്സാപ് അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുമാണ്.

എന്നിരുന്നാലും, പല ഘട്ടങ്ങളിലും വാട്സാപ് ഉള്‍പ്പെടെയുള്ള സാമൂഹ്യമാധ്യമങ്ങള്‍ക്ക് അത്തരത്തിലുണ്ടാകുന്ന പരാതികള്‍ക്ക് കൃത്യമായ മറുപടി നല്കാനാകാത്തതിനാല്‍ ഇന്‍റര്‍മീഡിയറി ചട്ടങ്ങള്‍ പുതുക്കി നിശ്ചയിച്ചുകൊണ്ടിരിക്കുന്ന വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലുമാണ്.

ആരെങ്കിലും നിങ്ങളുടെ വാട്സാപ്പിലൂടെ അല്ലെങ്കില്‍ നിങ്ങള്‍ ഉള്‍പ്പെടുന്ന വാട്സാപ്പ് ഗ്രൂപ്പില്‍ നിങ്ങളെ അപമാനിക്കുന്നതിനോ, വ്യക്തിഹത്യ ചെയ്യുന്നതിനോ, നിയമവിരുദ്ധമായതോ, അശ്ലീലഭാഷ ഉപയോഗിച്ചോ, അശ്ലീലമായതോ ആയ കാര്യങ്ങള്‍ ചെയ്യുകയാണെങ്കില്‍ വാട്ട്സാപ്പ് ഗ്രീവന്‍സ് ഓഫീസര്‍ക്ക് അക്കാര്യങ്ങള്‍ റിപ്പോര്‍ട്ടുചെയ്യാവുന്നതാണ്. വാട്ട്സാപ്പ് ഗ്രീവന്‍സ് ഓഫീസര്‍ക്ക് പരാതി നല്കാന്‍ വാട്ട്സാപ്പ്ലൂടെ തന്നെ ചെയ്യുകയും ആകാം.

എങ്ങിനെയാണ് വാട്ട്സാപ്പിലൂടെ തന്നെ പരാതി നല്കേണ്ടതെന്നു നോക്കാം

പരാതി നല്‍കാനായി വാട്ട്സാപ്പിന്‍റെ സെറ്റിംഗ്സ് – ഹെല്‍പ്പ് – കോണ്‍ടാക്ട് അസ്- ലങ്കില്‍ പരാതി എഴുതി നല്‍കാന്‍ അവസരമുണ്ട്. പരാതിയോടൊപ്പം സ്ക്രീന്‍ ഷോട്ടുകളും തെളിവിനായി കൂട്ടിച്ചേര്‍ക്കാവുന്നതാണ്. അപ്രകാരം ചെയ്യുന്നതോടുകൂടി പരാതി രജിസ്റ്റര്‍ ആകുന്നു. ഇ-മെയില്‍ വഴി പരാതി നല്‍കാനും അവസരം ഉണ്ട്.

ഗ്രീവന്‍സ് ഓഫീസര്‍ [email protected] എന്ന ഇ-മെയില്‍ വിലാസത്തിലാണ് പരാതി ചെയ്യേണ്ടത്. ഇത്തരത്തില്‍ ഇ-മെയില്‍ വിലാസത്തിലൂടെ നല്കുന്ന പരാതികള്‍ക്ക് ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉണ്ടാകണമെന്നുണ്ട്.

ഡിജിറ്റല്‍ സിഗ്നേച്ചര്‍ ഉണ്ടാകുന്നതിന് ഡോക്യു സൈന്‍, അഡോബ് സൈന്‍ എന്നിങ്ങനെയുള്ള പ്ളാറ്റ്ഫോമുകളിലൂടെ ആന്‍ഡ്രോയിഡ് ഫോണുകളിലൂടെയും, ഐ ഒ എസ് ഫോണുകളിലൂടെയും, ഡിജിറ്റലായി ഫോണിലൂടെ തന്നെ ഒപ്പ് വയ്ക്കാവുന്നതുമാണ്.

പരാതി നല്കുമ്പോള്‍ ഫോണ്‍ നമ്പര്‍ ആഡുചെയ്യുന്ന ഘട്ടത്തില്‍ അന്താരാഷ്ട്രകോഡ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ചേര്‍ത്തുവേണം ഫോണ്‍ നമ്പര്‍ നല്കാന്‍.

പരാതി പോസ്റ്റുവഴി നല്കുന്നതിന് താഴെ പറയുന്ന വിലാസത്തില്‍ തപാലായി അയക്കണം. കോമാള്‍ലഹരി, വാട്സാപ്പ് ലിങ്ക് അറ്റന്‍ഷന്‍ ഗ്രീവന്‍സ് ഓഫീസര്‍ 1601 വില്ലോ റോഡ്, മെന്‍ലോ പാര്‍ക്ക് കാലിഫോര്‍ണിയ 94025 യുണൈറ്റഡ് സ്റ്റേറ്റ് ഓഫ് അമേരിക്ക. Komal Lahiri, WhatsApp Inc. Attention: Grievance Officer, 1601 Willow Road, Menlo Park, California 94025, United States of America എന്ന വിലാസത്തിലാണ് അയക്കേണ്ടത്.

English summary

You can also file a complaint to the WhatsApp Grievance Officer through WhatsApp itself.

Leave a Reply

Latest News

സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ്

ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് കർഷകരുടെ ട്രാക്ടർ റാലി അക്രമാസക്തമായ സാഹചര്യത്തിൽ സമരക്കാർ പിൻമാറണമെന്ന ആവശ്യവുമായി പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിംഗ് രംഗത്ത്.

കർഷകരുടെ ട്രാക്ടർ റാലി സമരവും സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു

ന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന കർഷകരുടെ ട്രാക്ടർ റാലി സമരവും തുടർന്നുണ്ടായ സംഘർഷങ്ങളും അന്താരാഷ്ട്ര മാധ്യമങ്ങളും ചർച്ചയാക്കുന്നു. റിപ്പബ്ലിക്ക് ദിനത്തിൽ അയ്യായിരം ട്രാക്ടറുകൾ അണിനിരത്തിയുള്ള കർഷകരുടെ സമരം വലിയ പ്രാധാന്യത്തിലാണ് സിഎൻഎൻ...

കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ

തിരുവനന്തപുരം: കല്ലാറിൽ ആന ചരിഞ്ഞ സംഭവത്തില്‍ ഒരാൾ അറസ്റ്റിൽ. കല്ലാർ സ്വദേശി കൊച്ചുമോൻ എന്ന രാജേഷാണ് അറസ്റ്റിലായത്. രാ​ജേ​ഷി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് ആ​ന​യെ ച​രി​ഞ്ഞ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്....

അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ നിർമാണം ആരംഭിച്ചു

ന്യൂഡൽഹി: രാജ്യം 72-ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്ന വേളയിൽ അയോധ്യയിലെ മുസ്‌ലിം പള്ളിയുടെ നിർമാണം ആരംഭിച്ചു. ദേശീയ പതാക ഉയർത്തിയതിന് ശേഷം വൃക്ഷതൈകൾ നട്ടാണ് പള്ളിയുടെ നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം...

മൂവാറ്റുപുഴ നിയമസഭാ സീറ്റിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ

കോഴിക്കോട്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സന്നദ്ധത അറിയിച്ച് കേരള കോൺഗ്രസ് നേതാവ് ജോണി നെല്ലൂർ. മൂവാറ്റുപുഴ നിയമസഭാ സീറ്റിൽ മത്സരിക്കണമെന്നാണ് ആഗ്രഹം. ഇക്കാര്യത്തിൽ യുഡിഎഫ് നേതൃത്വത്തോട് സന്നദ്ധത അറിയിച്ചിട്ടുണ്ട്....

More News