ടോക്കിയോ: ജപ്പാന്റെ പ്രധാനമന്ത്രിയായി യോഷിഹിഡെ സുഗയെ തെരഞ്ഞെടുത്തു. ജാപ്പനീസ് പാര്‍ലമെന്റ് ആയ ഹൗസ് ഓഫ് റെപ്രസന്റേറ്റിവ്സ് ഇന്നാണ് തെരഞ്ഞെടുപ്പു നടത്തിയത്. ഭരണകക്ഷിയായ ലിബറല്‍ ഡെമോക്രാറ്റിക് പാര്‍ട്ടി സുഗയെ നേരത്തെ നേതാവായി തെരഞ്ഞെടുത്തിരുന്നു.
എഴുപത്തിയൊന്നുകാരനായ യോഷിഹിഡെ ഷിന്‍സൊ ആബെയുടെ പിന്‍ഗാമിയായാണ് പ്രധാനമന്ത്രിപദത്തില്‍ എത്തുന്നത്. അനാരോഗ്യത്തെത്തുടര്‍ന്നാണ് ആബെ പദവിയൊഴിഞ്ഞത്.
ആബെയുടെ നയങ്ങള്‍ യോഷിഹിഡെ മുന്നോട്ടുകൊണ്ടുപോവുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍ഷകന്റെ മകനായി ജയിച്ച യോഷിഹിഡെ ആബെ ഉള്‍പ്പെടെ രാഷ്ട്രീയ പശ്ചാത്തലത്തമുള്ള കുടുംബങ്ങളില്നിന്നുയര്ന്നുവന്ന നേതാക്കളില്‍നിന്ന് വ്യ്ത്യസ്തനായാണ് വിലയിരുത്തപ്പെടുന്നത്.
യോഷിഹിഡെയുടെ പുതിയ മന്ത്രിസഭയില്‍ ആബെ മന്ത്രിസഭയിലെ പ്രമുഖര്‍ തുടരാനാണ് സാധ്യത എന്നാണ് റിപ്പോര്‍ട്ടുകള്‍.
English summary
Yoshihide Suga was elected Prime Minister of Japan