Sunday, September 20, 2020

ജപ്പാനില്‍ ഭരണകക്ഷിയായ ലിബറല്‍ ഡെമോ‌ക്രാ‌റ്റിക് പാര്‍ട്ടിയുടെ നേതാവായ യോഷിഹിഡെ സുഗ അടുത്ത പ്രധാനമന്ത്രിയാകും

Must Read

കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കര്‍ഷകര്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്ന ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു....

ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പച്ചയായ വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നത്. ഖുറാന്റെ...

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും...

ടോക്യോ: ജപ്പാനില്‍ ഭരണകക്ഷിയായ ലിബറല്‍ ഡെമോ‌ക്രാ‌റ്റിക് പാര്‍ട്ടിയുടെ നേതാവായ യോഷിഹിഡെ സുഗ അടുത്ത പ്രധാനമന്ത്രിയാകും. നിലവില്‍ ജപ്പാനിലെ ചീഫ് ക്യാബി‌ന‌റ്റ് സെക്രട്ടറിയാണ് സുഗ. അടുത്ത പ്രധാനമന്ത്രിയെ തിരഞ്ഞെടുക്കാന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ സുഗ 377 വോട്ട് നേടി. മ‌റ്റ് രണ്ട് സ്ഥാനാര്‍ത്ഥികളും ചേര്‍ന്ന് നേടിയത് 157 വോട്ട് മാത്രമാണ്.

ജപ്പാന്‍ ക്യാബിന‌റ്റില്‍ മുഖ്യപങ്കും ലിബറല്‍ ഡെമോക്രാ‌റ്റിക് അംഗങ്ങളാണുള‌ളത്. അതിനാല്‍ തന്നെ ബുധനാഴ്‌ച പാര്‍ലമെന്റില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ സുഗ പ്രധാനമന്ത്രിയാകുമെന്നത് ഏതാണ്ട് ഉറപ്പാണ്. ഷിന്‍സോ അബെയുടെ വലംകൈയായി അറിയപ്പെട്ടിരുന്ന സുഗ എന്ത് വിധത്തിലും ഭരണപരമായ കാര്യങ്ങള്‍ അബെ കരുതുംപോലെ ഉരുക്ക്മുഷ്‌ടി ഉപയോഗിച്ച്‌ നടത്തിയെടുക്കാന്‍ പ്രാഗല്‍ഭ്യം നേടിയയാളാണ്.പ്രധാനമന്ത്രിയുടെ ഓഫീസ് ഉപയോഗിച്ച്‌ ഉദ്യോഗസ്ഥരെ കര്‍ശനമായി നിയന്ത്രിക്കുന്നതില്‍ കഴിവുള‌ളയാളാണ് സുഗ.

പരിഷ്‌കരണവാദിയാണ് താന്‍ എന്നാണ് സുഗ അഭിപ്രായപ്പെടുന്നത്. കാര്‍ഷിക കയ‌റ്റുമതി വര്‍ദ്ധിപ്പിക്കുവാനും രാജ്യത്ത് മൊബൈല്‍ ബില്ലുകള്‍ കുറക്കാനും ജപ്പാന്റെ ടൂറിസം രംഗത്തെ വികസനത്തിനും വലിയ പങ്ക് വഹിച്ചയാളാണ് സുഗ. വളരെ കുറച്ച്‌ മാത്രമേ വിദേശങ്ങളില്‍ യാത്രചെയ്‌തിട്ടുള‌ളു സുഗ. അതിനാല്‍ തന്നെ സുഗയുടെ നയതന്ത്ര മേന്മയെ കുറിച്ച്‌ പുറംലോകത്തിന് അധികം അറിവില്ല.

കൊവിഡ് പ്രതിസന്ധി, രാജ്യം നേരിടുന്ന സാമ്ബത്തിക കുഴപ്പങ്ങള്‍, ചൈനയുമായുള‌ള നയതന്ത്ര പ്രശ്‌നങ്ങള്‍ ടോക്യോ ഒളിംപിക്‌സിന്റെ ഭാവി എന്നിവയിലും അമേരിക്കയുമായി നല്ലൊരു ബന്ധമുണ്ടാകാനും നിര്‍ണായക തീരുമാനങ്ങള്‍ ഇനിയെടുക്കേണ്ടത് യോഷിഹിഡെ സുഗ ആണ്.

Yoshihide Suga, leader of the ruling Liberal Democratic Party in Japan, will be the next prime minister.

Leave a Reply

Latest News

കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന കാര്‍ഷിക ബില്ലുകള്‍ പരിഗണിക്കുന്ന രാജ്യസഭയില്‍ പ്രതിപക്ഷ പ്രതിഷേധം. കര്‍ഷകര്‍ക്ക് മരണവാറണ്ട് പുറപ്പെടുവിക്കുന്ന ബില്ലുകളില്‍ ഒപ്പുവെയ്ക്കില്ലെന്ന് കോണ്‍ഗ്രസ് പാര്‍ട്ടി പറഞ്ഞു....

ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍

തിരുവനന്തപുരം: ഖുറാനെ അപമാനിച്ചത് മന്ത്രി ജലീലും സംഘവുമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സിപിഎം പച്ചയായ വര്‍ഗീയ നിലപാടാണ് സ്വീകരിക്കുന്നത്. ഖുറാന്റെ മറവില്‍ സ്വര്‍ണ്ണം കടത്തിയ സര്‍ക്കാരാണിതെന്നും സുരേന്ദ്രന്‍...

ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ്

കൊച്ചി: ആലുവക്കടുത്ത് എടത്തലയിൽ ചുഴലിക്കാറ്റ് അനുഭവപ്പെട്ടു. ഇന്ന് രാവിലെ എട്ട് മണിക്കായിരുന്നു ചെറിയ ചുഴലിക്കാറ്റ് അടിച്ചത്. ചുഴലിക്കാറ്റിൽപ്പെട്ട് റോഡിൽ പാർക്ക് ചെയ്തിരുന്ന ഏതാനും വാഹനങ്ങൾ കാറ്റിൽ തലകീഴായി മറിഞ്ഞു. നിരവധി...

റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍ വീണ്ടും ഇന്ത്യയിലേക്ക്

ഇന്ത്യയില്‍ വീണ്ടും വില്‍പ്പനക്കെത്തിയിരിക്കുകയാണ് റിയല്‍മി സി11 സ്മാര്‍ട്ട്ഫോണ്‍. റിച്ച്‌ ഗ്രേ കളര്‍, റിച്ച്‌ ഗ്രീന്‍ ഓപ്ഷനുകളിലാണ് സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കിയിരിക്കുന്നത്. ഡിവൈസിന്റെ മുന്‍വശത്ത് 5 മെഗാപിക്സല്‍ സെന്‍സറാണ് നല്‍കിയിട്ടുള്ളത്. 13 മെഗാപിക്സല്‍ പ്രൈമറി സെന്‍സറും...

സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു;ഇത്തവണ മികച്ച ടി.വി. പരമ്പരയ്ക്കുള്ള പുരസ്കാരങ്ങൾ ഇല്ല

തിരുവനന്തപുരം :28-ാമത് കേരള സംസ്ഥാന ടെലിവിഷൻ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. 2019ലെ വിജയികളെയാണ് പ്രഖ്യാപിച്ചത്. കഥാ വിഭാഗം, കഥേതര വിഭാഗം, രചനാ വിഭാഗം എന്നിങ്ങനെ മൂന്നു തലത്തിൽ രൂപീകരിച്ച ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. കെ....

More News