നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിനു കടുത്ത തിരിച്ചടി

0

നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ഉത്തർപ്രദേശിൽ യോഗി ആദിത്യനാഥ് സർക്കാരിനു കടുത്ത തിരിച്ചടി. യോഗി സർക്കാരിലെ പ്രമുഖനായ തൊഴിൽ മന്ത്രി സ്വാമി പ്രസാദ് മൗര്യയും മൂന്ന് എംഎൽഎമാരും പാർട്ടി വിട്ടു. അഖിലേഷ് യാദവ് നയിക്കുന്ന സമാജ്‌വാദി പാർട്ടിയിൽ സ്വാമി പ്രസാദ് മൗര്യ ചേർന്നു. പ്രസാദ് മൗര്യ രാജിവച്ചതിനുപിന്നാലെ റോഷൻ ലാൽ വർമ, ബ്രിജേഷ് പ്രജാപതി, ഭഗവതി സാഗർ എന്നിവരാണ് രാജിപ്രഖ്യാപിച്ചത്.

സംസ്ഥാനത്തെ പ്രബലനായ പിന്നോക്ക വിഭാഗ നേതാവും മുൻ ബിഎസ്പി എംഎൽഎയുമാണ് ബിജെപി വിട്ട സ്വാമി പ്രസാദ് മൗര്യ. 2016ൽ ബിജെപിയിൽ അംഗത്വം സ്വീകരിച്ചു. രണ്ടു തവണ എംഎൽഎ ആയി. രാജിക്കത്ത് പുറത്തുവരുന്നതിനു മുൻപ് തന്നെ സ്വാമി പ്രസാദ് മൗര്യ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവിനെ കാണുകയും പാർട്ടിയിൽ ചേരുകയും ചെയ്‌തിരുന്നു.

‘ഞാൻ രാജി വയ്ക്കുന്നു. വ്യത്യസ്ത പ്രത്യയശാസ്ത്രമായിട്ടും യോഗി മന്ത്രിസഭയിൽ ആത്മാർത്ഥമായി പ്രവർത്തിച്ചു. ദലിതരോടും പിന്നാക്കവിഭാഗത്തോടും കർഷകരോടും തൊഴിൽരഹിതരോടും ചെറുകിട വ്യവസായികളോടുമുള്ള യോഗി സർക്കാരിന്റെ നയത്തിൽ പ്രതിഷേധിച്ചു രാജി വയ്ക്കുകയാണ്’- മുഖ്യമന്ത്രി യോഗി ആദിത്യനാഥിനു അയച്ച കത്തിൽ സ്വാമി പ്രസാദ് മൗര്യ.വ്യക്തമാക്കി.

Leave a Reply