ഉത്തർപ്രദേശിലെ ദാൻദുപൂർ റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റി യോഗി ആദിത്യനാഥ്. മാ ഭരാഹി ദേവി ധാം എന്നാണ് റെയിൽവേ സ്റ്റേഷന്റെ പുതിയ പേര്. കേന്ദ്ര സർക്കാരിന്റെ അനുവാദത്തോടെയാണ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് റെയിൽവേ സ്റ്റേഷന്റെ പേര് മാറ്റിയത്. പേര് മാറ്റം സംബന്ധിച്ച ഉത്തരവ് ഉടൻ പുറപ്പെടുവിക്കുമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
വാരണാസി റെയിൽവേ സെക്ഷനിലുള്ള സ്റ്റേഷനാണ് ദാൻദുപൂർ സ്റ്റേഷൻ. ജനങ്ങളുടെ ആവശ്യം പരിഗണിച്ചാണ് പേര് മാറ്റമെന്നാണ് ഔദ്യോഗിക വിശദീകരണം. കാശി വിശ്വനാഥ് ട്രെയിൻ, റായ്ബറേലി- ജാനുപൂർ എക്സ്പ്രസ്, ലക്നൗ-വാരണാസി ഇന്റർസിറ്റി സർവ്വീസ് തുടങ്ങിയ എക്സപ്രസ്, പാസഞ്ചര്‍ ട്രെയിനുകളാണ് ദാൻദുപൂർ റെയിൽവേ സ്റ്റേഷനിലൂടെ കടന്നു പോകുന്നത്. റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആറ് കിലോമീറ്റര്‍ മാറി പരശ്രാംപൂര് ഗ്രാമത്തില്‍ മാ ഭരാഹി ദേവി എന്ന ക്ഷേത്രം സ്ഥിതി ചെയ്യുന്നുണ്ട്. ഇവിടെ വര്‍ഷാവസാനം ഭക്തരെല്ലാം ഒത്തുകൂടി പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
ഉത്തര്‍പ്രദേശില്‍ ഇത് വരെ നിരവധി റെയില്‍വേ സ്റ്റേഷനുകളുടെ പേരുകളാണ് യോഗി ആദിത്യനാഥ് മുഖ്യമന്ത്രിയായതിന് ശേഷം പുനര്‍നാമകരണം ചെയ്തിരിക്കുന്നത്. അലഹബാദ് ജംഗ്ഷന്, പ്രയാഗ്രാജ് ജംഗ്ഷന് എന്നും അലഹബാദ് ചിയോകി, പ്രയാഗ്രാജ് ചിയോകി എന്നും പ്രയാഗ്ഘട്ട്, പ്രയാഗ്രാജ് സംഘം എന്നുമാണ് പുനര്‍നാമകരണം നടത്തിയത്.
ഇതിന് മുമ്പ് 2017 ഒക്ടോബറില്‍ ഉത്തര്‍പ്രദേശിലെ വാരണാസിക്കടുത്ത പ്രശസ്ത റെയില്‍വേ സ്റ്റേഷനായ മുഗര്സറായ് ജംഗ്ഷന് ദീന് ദയാല്‍ ഉപാധ്യായ ജംഗ്ഷന് എന്നും പേര് മാറ്റിയിരുന്നു. Yogi Adityanath renamed Dandupur Railway Station in Uttar Pradesh. The new name of the railway station is Maa Bharahi Devi Dham. Chief Minister Yogi Adityanath renamed the railway station with the permission of the Central Government.