Friday, June 25, 2021

സഹോദരൻ അയ്യപ്പന്റെ മകളും എഴുത്തുകാരിയുമായ ഐഷ ഗോപാലകൃഷ്ണൻ നിര്യാതയായി

Must Read

കൊച്ചി
സഹോദരൻ അയ്യപ്പന്റെ മകളും എഴുത്തുകാരിയുമായ ഐഷ ഗോപാലകൃഷ്ണൻ (88) നിര്യാതയായി. കോവിഡ് ചികിത്സയിലിരിക്കെ വെള്ളിയാഴ്ച പുലർച്ചെ 12.04ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പ്രശസ്ത ത്വക്‌രോഗ വിദഗ്‌ധൻ പരേതനായ ഡോ. സി കെ ഗോപാലകൃഷ്ണനാണ്‌ ഭർത്താവ്‌. സംസ്കാരം രവിപുരം ശ്മശാനത്തിൽ നടത്തി.

സഹോദരൻ അയ്യപ്പനും ഭാര്യ പാർവതി അയ്യപ്പനും ചേർന്ന് സ്ഥാപിച്ച ആലുവയിലെ ശ്രീനാരായണ സേവികാ സമാജത്തിന്റെ മുഴുവൻസമയ പ്രവർത്തകയും പ്രസിഡന്റും ആയിരുന്നു. എറണാകുളം എസ്എൻവി സദനത്തിന്റെ പ്രവർത്തനങ്ങളിലും സജീവമായിരുന്നു. വിവിധ വിഷയങ്ങളിൽ സഹോദരൻ പത്രത്തിൽ ലേഖനങ്ങൾ എഴുതി. വിവർത്തകയുമായിരുന്നു. എബ്രഹാം ലിങ്കന്റെ ജീവചരിത്രം ‘ദ അൺ​നോൺ​ ലി​ങ്കൺ​’ വിവർത്തനം ചെയ്ത് പ്രസിദ്ധീകരിച്ചു. കാർണി ഏജിന്റെ ജീവചരിത്രം തർജമ ചെയ്ത് സഹോദരൻ വാരികയിൽ ഖണ്ഡശയായി പ്രസിദ്ധീകരിച്ചിരുന്നു. പക്ഷാഘാതം ബാധിച്ച് എറണാകുളം രവിപുരത്തെ ചിങ്ങനേഴത്ത് വീട്ടിൽ വിശ്രമത്തിലായിരുന്നു. കഴിഞ്ഞ ആഴ്ച കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് ആശുപത്രിയിലേക്ക്‌ മാറ്റി. മകൻ: ഡോ. സി ജി ബാലകൃഷ്ണൻ. മരുമകൾ: ഉഷ. ഇംഗ്ലണ്ടിൽ സ്ഥിരതാമസമായിരുന്ന ഏകസഹേദരൻ ഡോ. കെ എ സുഗതൻ (90) കഴിഞ്ഞ ജൂൺ നാലിനാണ്‌ അന്തരിച്ചത്.

Leave a Reply

Latest News

ബി. സന്ധ്യ പോലീസ് മേധാവി ആയാൽ അതൊരു ചരിത്രമാകും; സംസ്ഥാനത്തിനൊരു വനിതാ പോലീസ് മേധാവി; സാഹിത്യകാരി, കവയത്രി, ഗാനരചയിതാവ്… വിശേഷണങ്ങൾ ഏറെ

സൂര്യ സുരേന്ദ്രൻ തിരുവനന്തപുരം: സംസ്ഥാനത്ത് ചരിത്രം തിരുത്തി കുറിച്ച് വനിത പോലീസ് മേധാവി എത്തിയേക്കും.   അന്തിമ പട്ടികയിൽ ഇടം പിടിച്ച ബി.സന്ധ്യയ്ക്കാണ് സാധ്യത കൂടുതൽ. പാർട്ടിയുമായുള്ള അടുപ്പവും...

More News