Monday, December 6, 2021

മുഹബത്തിന്റെ ഇശലുകളുമായി ആനപ്പറമ്പിലെ വേൾഡ് കപ്പ്; ആദ്യ വീഡിയോ സോങ് പുറത്തിറങ്ങി

Must Read

ഫൈസൽ ലത്തീഫ് സ്റ്റാൻലി സി എസ് എന്നിവർ നിർമ്മിച്ച് നവാഗതനായ നിഖിൽ പ്രേംരാജ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആന്റണി വർഗീസ് നായകനായ ആന പറമ്പിലെ വേൾഡ് കപ്പ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ സോങ് ടോവിനൊയും ആസിഫ് അലിയും നിമിഷ സഞ്ജയനും ചേർന്ന് പുറത്തിറക്കി.ഹൃദയത്തിലെ ദർശന’യ്ക്ക് ശേഷം ഹിഷാം അബ്ദുൾ വഹാബ് ആണ് ചിത്രത്തിലെ സൂഫി സോങ് സംവിധാനം ചെയ്തിരിക്കുന്നത്. ഫാന്റസി സ്പോർട്സ് ഡ്രാമ വിഭാഗത്തിൽ പെടുന്ന ചിത്രമാണ് ആനപ്പറമ്പിലെ വേൾഡ് കപ്പ്. ചിത്രത്തിൽ ആന്റണി വർഗീസിനൊപ്പം ബാലു വർഗീസ് ടി ജി രവി ലുക്മാൻ ഐ എം വിജയൻ അർച്ചന വാസുദേവ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു. അച്ചപ്പു മൂവി മാജിക്കിൻ്റെയും മാസ്സ് മീഡിയ പ്രൊഡക്ഷൻനും ചേർന്ന് നിർമിക്കുന്ന ചത്രത്തിൻ്റെ ഛായാഗ്രഹണം
ഫായിസ് സിദ്ദിഖ് നിർവ്വഹിക്കുന്നു. എഡിറ്റിംഗ് നൗഫൽ അബ്ദുള്ളയും ജിത്ത് ജോഷി നിർവഹിക്കുന്നു.
ജേക്‌സ് ബിജോയ് ആണ് മറ്റു പാട്ടുകളും പശചാത്തല സംഗീതവും നിർവഹിക്കുന്നത്.
ചിത്രത്തിൽ ആകെ ആറ് പാട്ടുകളുണ്ട്. ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ ബാദുഷയും. പ്രൊജക്റ്റ് ഡിസൈൻ അനൂട്ടൻ വർഗീസുമാണ്.

കോ പ്രാെഡ്യൂസര്‍- ഷോണി സ്റ്റിജോ സെബാസ്റ്റിയൻ, എഡിറ്റര്‍- നൗഫൽ അബ്ദുള്ള & ജിത് ജോഷി .
മനു മഞ്ജിത് , ജോ പോൾ , ഷാക്കില അബ്ദുൽ വഹാബ് എന്നിവരുടെ വരികൾക്ക് ജേക്സ് ബിജോയ് , ഹിഷാം അബ്ദുൽ വഹാബ് എന്നിവർ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ജേക്സ് ബിജോയ്, പ്രൊഡ്കഷന്‍ എക്സിക്യൂട്ടീവ്- പ്രശാന്ത് നാരായണൻ, കല- ജയൻ ക്രയോൺ ,മേക്കപ്പ്- ജിത്തു പയ്യന്നൂർ ,വസ്ത്രാലങ്കാരം അരുൺ മനോഹർ , ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- പ്രേംനാഥ് ,അസ്സോസിയേറ്റ് ഡയറക്ടര്‍- സേതുനാഥ് കൃഷ്ണകുമാർ , സാൻവിൻ, സ്റ്റില്‍സ്- സന്തോഷ് പട്ടാമ്പി , പരസ്യക്കല-ഓള്‍ഡ്മങ്കസ്, ഫിനാന്‍സ് കണ്‍ട്രോളര, മീഡിയ മാർക്കറ്റിംഗ് അരുൺ പൂക്കാടനും ചെയ്യുന്നു. ഒമ്പത് വയസ്സുകാരന്റെ സാങ്കല്പിക ചിന്തകളിലൂടെ ആണ് ചിത്രം അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബറിൽ തിയറ്ററുകളിൽ എത്തും.
വാർത്ത പ്രചരണം: പി.ശിവപ്രസാദ്

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News